
ചോറിന് കൂടെ നല്ല എരിവോടെ കൂടി കിടിലൻ പേരയ്ക്ക ചമ്മന്തി കൂടെയുണ്ടായാലോ..
ചേരുവകൾ പേരക്ക കല്ലുപ്പ് തേങ്ങ വറ്റൽ മുളക് പുളി വെളുത്തുള്ളി ഉള്ളി തയ്യാറാക്കുന്ന വിധം ഇതെല്ലാം കൂടെ വറുത്തു അരച്ചെടുത്താൽ നല്ല ടേസ്റ്റി ആയിട്ടുള്ളൊരു പേരക്ക ചമ്മന്തി റെഡി..
ചേരുവകൾ പേരക്ക കല്ലുപ്പ് തേങ്ങ വറ്റൽ മുളക് പുളി വെളുത്തുള്ളി ഉള്ളി തയ്യാറാക്കുന്ന വിധം ഇതെല്ലാം കൂടെ വറുത്തു അരച്ചെടുത്താൽ നല്ല ടേസ്റ്റി ആയിട്ടുള്ളൊരു പേരക്ക ചമ്മന്തി റെഡി..
തിരുവനന്തപുരം: കഠിനംകുളത്തു പട്ടാപ്പകൽ വീടിനുള്ളിൽ കയറി യുവതിയെ കഴുത്തറുത്തു കൊന്ന സംഭവത്തിൽ, വധിക്കുമെന്ന ഭീഷണി നേരത്തേതന്നെ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ. വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടിൽ ആതിര (മാളു–30) ആണ് കൊല്ലപ്പെട്ടത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാൾ തന്നെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായി ഭർത്താവ് രാജീവിനോട് തിങ്കളാഴ്ച ആതിര പറഞ്ഞിരുന്നു. രാജീവ് ഇക്കാര്യം പുറത്തു പറഞ്ഞില്ല. ആതിര കൊല്ലപ്പെട്ട ശേഷമാണു രാജീവ് ക്ഷേത്ര ഭാരവാഹികളിൽ ചിലരോടും പൊലീസിനോടും ഇക്കാര്യം പറഞ്ഞത്. ഇതു പുറത്തു…
കുവൈത്ത് സിറ്റി: തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്ന 4 പേരിൽ 3 ഇന്ത്യക്കാർ ശ്വാസം മുട്ടി മരിച്ചു. തമിഴ്നാട് മംഗൽപേട്ട് സ്വദേശികളായ മുഹമ്മദ് യാസിൻ (31), മുഹമ്മദ് ജുനൈദ് (45) എന്നിവരും രാജസ്ഥാൻ സ്വദേശിയുമാണ് മരിച്ചത്. മുറിയ്ക്കകത്ത് പുകനിറഞ്ഞ് രൂപപ്പെട്ട കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അബോധാവസ്ഥയിലായ മറ്റൊരു തമിഴ്നാട്ടുകാരൻ അപകടനില തരണം ചെയ്തിട്ടില്ല. വീട്ടുജോലിക്കാരാണ് ഇവർ. സ്പോൺസറുടെ തോട്ടത്തിൽ ടെന്റ് കെട്ടി തീ കാഞ്ഞ ശേഷം അവശേഷിച്ച തീക്കനൽ തണുപ്പകറ്റാനായി…
തിരുവനന്തപുരം: പാലക്കാട് ബ്രൂവറി അനുമതിയെച്ചൊല്ലി നിയമസഭയിൽ ചൂടേറിയ ചർച്ച. മദ്യമൊഴുക്കാനുള്ള നീക്കത്തിൽ പ്രതിപക്ഷത്തുനിന്ന് ആശങ്ക ഉയർന്നെങ്കിലും മദ്യനിർമാണശാലക്ക് അനുമതി നൽകിയതിനെ ശരിവെക്കുന്ന നിലപാടിലായിരുന്നു ഭരണപക്ഷം. മുഖ്യമന്ത്രി, എക്സൈസ് മന്ത്രി എന്നിവരുടെ അസാന്നിധ്യത്തിലായിരുന്നു ചർച്ച. തിരുവഞ്ചൂർ രാധാകൃഷ്ണൻ സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന വാദമുഖങ്ങൾ ഒന്നൊന്നായി നിരത്തി. മദ്യം സാമൂഹിക വിപത്താണെന്നും മദ്യ ഉപയോഗം കുറച്ചുകൊണ്ടുവരുമെന്നും പറയുന്ന സർക്കാറിന്റെ ഇപ്പോഴത്തെ നയത്തെ തിരുവഞ്ചൂർ ചോദ്യം ചെയ്തു. പ്രകടന പത്രികയോട് നീതി പാലിക്കേണ്ടെയെന്നും നയത്തിൽ നിന്ന് ഒളിച്ചോടാൻ കാരണമെന്തെന്നും ചോദിച്ചു. ‘ഒയാസിസ് പ്രൈവറ്റ്…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കാലഹരണപ്പെട്ട മരുന്നുകൾ വിതരണം ചെയ്തെന്ന് സി.എ.ജി റിപ്പോർട്ട്. 2016-17 മുതൽ 2021-22 വരെ കാലയളവിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വെളിപ്പെട്ടതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ 26 ആശുപത്രികളിൽ 60 സന്ദർഭങ്ങളിലായി നൽകിയ മരുന്നുകൾ കാലാവധി കഴിഞ്ഞവയായിരുന്നു. ഇവയുടെ മൂല്യം 89 ലക്ഷം രൂപ വരും. കാലഹരണപ്പെടുന്നതിനെ തുടർന്ന് മരുന്നുകളുടെ രാസഘടനയിൽ മാറ്റം വരുന്നത് രോഗികളുടെ ജീവൻ അപകടത്തിലാക്കിയേക്കാമെന്നും ഈ സാഹചര്യത്തിൽ കാലഹരണപ്പെട്ട മരുന്നുകളുടെ വിതരണവും ഉപയോഗവും ഗൗരവതരമാണെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു. 148…
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കുക, ക്ഷാമബത്ത-ശമ്പള പരിഷ്കരണ കുടിശ്ശിക പൂർണമായും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബുധനാഴ്ച സി.പി.ഐ അനുകൂല സർവിസ് സംഘടനകളും പ്രതിപക്ഷ സംഘടനകളും പണിമുടക്കും. സമരം നേരിടാൻ സർക്കാർ ഡൈസ്നോൺ പ്രഖ്യാപിച്ചെങ്കിലും വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് സമരക്കാർ. ഇതിനിടെ, ‘സിവിൽ സർവിസിനെ സംരക്ഷിക്കാൻ പണിമുടക്കിനെ’ തള്ളിക്കളയണമെന്ന നിലപാടുമായി സി.പി.എം അനുകൂല സംഘടനകളും രംഗത്തെത്തി. സമരത്തെ നേരിടാൻ ബുധനാഴ്ച അവധിയെടുക്കലിന് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തി. നിശ്ചിത സാഹചര്യങ്ങളിലൊഴികെ ലീവ് അനുവദിക്കില്ല. അനുമതിയില്ലാതെ…
നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങളുള്ള ഒരു ധാന്യമാണ് റാഗി. എന്നാൽ പണ്ടുള്ളവർ എല്ലാ ദിവസവും റാഗി കൊണ്ടുള്ള എന്തെങ്കിലും വിഭവങ്ങൾ എല്ലാ ദിവസവും കഴിക്കുമായിരുന്നു. എന്നാൽ ഇന്ന് നമുക്ക് റാഗി കൊണ്ട് ദോശ ഉണ്ടാക്കിയാലോ. ആദ്യം ഒരു കപ്പ് റാഗി പൊടി ഒരു ബൗളിലേക്ക് എടുക്കുക. ശേഷം പൊടിയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, കുറച്ചു കറിവേപ്പിലയും, രണ്ട് പച്ചമുളകും, ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിനുള്ള വെള്ളം ചേർത്ത് കലക്കുക. ഒരു കപ്പ് വെള്ളമാണ് ആദ്യം ചേർക്കേണ്ടത്. ഇനി അര…
തിരുവനന്തപുരം: കോവിഡ് കാല അഴിമതി സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദുരന്തമുഖത്ത് നടത്തിയ വന്‍കൊള്ളയുടെ ഞെട്ടിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. തകര്‍ന്നു വീണത് സര്‍ക്കാര്‍ കെട്ടിപ്പൊക്കിയ പി.ആര് ഇമേജ് ആണ്. മുഖ്യമന്ത്രിയും കെ.കെ ശൈലജയും മറുപടി പറയണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. കോവിഡ് കാല അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നതാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെയും മുന്‍ ആരോഗ്യ…