ഒരു ബോൺ ക്രിമിനലിന്റെ ആറ്റിറ്റ്യൂഡായിരുന്നു അവളെ കാണുമ്പോഴെല്ലാം ഉണ്ടായിരുന്നത് | sharon-raj-murder-case

ഒരു ബോൺ ക്രിമിനലിന്റെ ആറ്റിറ്റ്യൂഡായിരുന്നു അവളെ കാണുമ്പോഴെല്ലാം ഉണ്ടായിരുന്നത് | sharon-raj-murder-case

ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. പ്രതിയെ മരണം വരെ തൂക്കിക്കൊല്ലാന്‍ നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചു. മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്നേഹിച്ചിരുന്നുവെന്നും ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കോടതി 586 പേജുള്ള വിധിന്യായത്തില്‍ പറഞ്ഞു

ശിക്ഷയില്‍ പരമാവധി ഇളവ് വേണമെന്ന് ശനിയാഴ്ച നടന്ന അന്തിമവാദത്തിൽ പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കേസിലെ ഒന്നാംപ്രതിയായ ഗ്രീഷ്മയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ ഗ്രീഷ്മ കാര്യങ്ങള്‍ എഴുതി നല്‍കിയിരുന്നു. ഗ്രീഷ്മയെ ചേംബറിനടുത്തേക്ക് വിളിപ്പിച്ച കോടതി കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷാവിധി.

കോടതി വിധിയിൽ തങ്ങൾ തൃപ്തരാണെന്ന് ഷാരോണിന്റെ കുടുംബം.ഗ്രീഷ്മയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടായിരുന്നുവെന്നും സഹോദരൻ ഷിമോൺ രാജ് പറഞ്ഞു.തങ്ങളുടെ കൈയിലുള്ള എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചിരുന്നു. ആദ്യം പരാതി നൽകിയപ്പോൾ പാറശ്ശാല പോലീസിന്റെ ഭാഗത്ത് നിന്ന് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.

പിന്നീട് കേസ് അന്വേഷിച്ച സംഘം വളരെ കൃത്യമായി തന്നെ വിവരങ്ങൾ ശേഖരിച്ചിരുന്നു. പിന്നീട് പാറശാല പോലീസും അന്വേഷണത്തോട് സഹകരിക്കുകയായിരുന്നു. നൂറ് ശതമാനം മരണനിരക്കുള്ള വിഷമാണ് ഗ്രീഷ്മ നൽകിയത്. തുടക്കം മുതൽ ഒരു ബോൺ ക്രിമിനൽ ആറ്റിറ്റ്യൂഡായിരുന്നു ഗ്രീഷ്മയ്ക്ക് ഉണ്ടായിരുന്നതെന്നും ഷാരോണിന്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. കോടതി വിധിയിൽ തങ്ങൾ പൂർണ തൃപതരാണെന്നും ആദ്യം പോലീസിന്റെ ഭാഗത്ത് നിന്ന് കുറച്ച് ബുദ്ധിമുട്ടുണ്ടായിയെന്നും സഹോദരൻ ഷിമോൺ രാജ് കൂട്ടിച്ചേർത്തു.

content highlight : sharon-raj-murder-case-greeshma-capital-punishment-death-penality

Back To Top
error: Content is protected !!