രാജ്യതലസ്ഥാനത്തെ പിടിമുറുക്കി അതിശൈത്യം

രാജ്യതലസ്ഥാനത്തെ പിടിമുറുക്കി അതിശൈത്യം

രാജ്യതലസ്ഥാനത്തെ പിടിമുറുക്കി അതിശൈത്യം. ഡൽഹിയിൽ കനത്ത മൂടല്‍മഞ്ഞില്‍ ഗതാഗത സംവിധാനങ്ങള്‍ പലയിടത്തും അവതാളത്തിലാണ്. വിമാനത്താവളങ്ങളിലെ റണ്‍വേയില്‍ അടക്കം കാഴ്ച പരിധി പൂജ്യമായി തുടരുന്നത് വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു.

ഡൽഹിയില്‍ പലയിടങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത എന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. വരും ദിവസങ്ങളില്‍ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴ്‌ന്നേക്കും. മൂടല്‍മഞ്ഞ് കനത്തതോടെ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ടും തുടരുന്നു.

അതിനിടെ, കേരളത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.

Back To Top
error: Content is protected !!