താമരശേരി ചുരത്തിൽ ഇനി അതിവേഗ യാത്ര; ഈ മൂന്ന് ഹെയർപിൻ വളവുകൾ നിവർത്തും, 37.16 കോടി രൂപ അനുവദിച്ചു| renovation-approved-in-thamarassery

താമരശേരി ചുരത്തിൽ ഇനി അതിവേഗ യാത്ര; ഈ മൂന്ന് ഹെയർപിൻ വളവുകൾ നിവർത്തും, 37.16 കോടി രൂപ അനുവദിച്ചു| renovation-approved-in-thamarassery

കോഴിക്കോട്: താമരശേരി ചുരത്തിലെ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ ഒരുപടി കൂടി കടന്ന് സർക്കാർ. കോഴിക്കോട് ചുരം റോഡിലെ മൂന്ന് ഹെയർപിൻ വളവുകൾകൂടി വീതികൂട്ടി നിവർത്തും. ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകൾ നിവർത്തുന്നതിന് ഭരണാനുമതിയായി. കേരള പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ മേൽനോട്ടത്തിലാകും നടപടി. പിഡബ്‌ള്യുഡി നൽകിയ എസ്റ്റിമേറ്റ് പ്രകാരം 37.16 കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ചു. താമരശേരി ചുരത്തിലെ മൂന്ന്, അഞ്ച് വളവുകളുടെ നവീകരണം നേരത്തേ പൂർത്തിയാക്കിയിരുന്നു. ടെൻഡർ വിളിച്ച് പണി നടത്തേണ്ട ചുമതല…

Read More
പത്തനംതിട്ട പോക്‌സോ കേസ്: 4 പേർ കൂടി അറസ്റ്റിൽ

പത്തനംതിട്ട പോക്‌സോ കേസ്: 4 പേർ കൂടി അറസ്റ്റിൽ

പത്തനംതിട്ട: ദലിത് പെൺകുട്ടിയെ 13 വയസ്സു മുതൽ 5 വർഷത്തോളം പീഡനത്തിനിരയാക്കിയ കേസിൽ ഇന്നലെ 4 പ്രതികൾ കൂടി അറസ്റ്റിൽ. ഇതോടെ ജില്ലയിൽ റജിസ്റ്റർ ചെയ്ത 30 കേസുകളിലെ ആകെ അറസ്റ്റ് 56 ആയെന്ന് ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ അറിയിച്ചു. 6 കേസുകളിൽ കോടതി കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. കേസിൽ ഇനി 3 പ്രതികളെയാണു പിടികൂടാനുള്ളത്. എല്ലാ പ്രതികളെയും പിടികൂടിയ ശേഷം തിരിച്ചറിയൽ പരേഡ് നടത്തും. പ്രതിപ്പട്ടികയിലുള്ളതിൽ പ്രായം കൂടിയ വ്യക്തി 44 വയസ്സുകാരനാണ്….

Read More
പുൽപ്പള്ളിയിൽ പത്ത് ദിവസമായി ഭീതി പരത്തിയിരുന്ന കടുവ ഒടുവിൽ കൂട്ടിൽ

പുൽപ്പള്ളിയിൽ പത്ത് ദിവസമായി ഭീതി പരത്തിയിരുന്ന കടുവ ഒടുവിൽ കൂട്ടിൽ

കൽപ്പറ്റ: കഴിഞ്ഞ 10 ദിവസമായി പുൽപള്ളിക്കടുത്ത് അമരക്കുനി, തൂപ്ര, ദേവർഗദ്ദ, ഊട്ടിക്കവല പ്രദേശങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവിൽ കൂട്ടിലായി. ഇന്നലെ രാത്രി 11.30ഓടെയാണു തൂപ്ര ഭാഗത്തു സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. അഞ്ച് കൂടുകളാണ് കടുവയെ പിടികൂടാനായി വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്നത്. വ്യാഴാഴ്ചയാണ് ഇതിൽ ഒരു കൂട് സ്ഥാപിച്ചത്. കടുവ എത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ കണക്കാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപിച്ചിരുന്ന കൂടുകളിലൊന്നിൽ തന്നെ രാത്രി കടുവ കുടുങ്ങുകയും ചെയ്തു. വനംവകുപ്പിന്‍റെയും വെറ്ററിനറി സംഘത്തിന്റെയും ആർആർടിയുടെയും സംഘങ്ങൾ…

Read More
ചേന്ദമംഗലം കൂട്ടക്കൊലപാതകം; 3 പേരുടെ പോസ്റ്റുമോർട്ടം ഇന്ന്; അക്രമി മോഷണക്കേസ് ഉൾപ്പെടെ 3 കേസുകളിൽ പ്രതി

ചേന്ദമംഗലം കൂട്ടക്കൊലപാതകം; 3 പേരുടെ പോസ്റ്റുമോർട്ടം ഇന്ന്; അക്രമി മോഷണക്കേസ് ഉൾപ്പെടെ 3 കേസുകളിൽ പ്രതി

കൊച്ചി: എറണാകുളം ചേന്ദമംഗലത്തെ കൂട്ട കൊലപാതകത്തിൽ മരിച്ച 3 പേരുടെ പോസ്റ്റുമോർട്ടം ഇന്ന്. ചേന്നമംഗലം സ്വദേശി വേണു, ഭാര്യ ഉഷ, മകൾ വിനിഷ എന്നിവരുടെ പോസ്റ്റ്മോർട്ടമാണ് പറവൂർ താലൂക്ക് ആശുപത്രിയിൽ നടക്കുക. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. വൈകീട്ടോടെ മൂന്നു പേരുടെയും സംസ്കാര ചടങ്ങുകൾ നടക്കും. ഗുരുതരമായി പരിക്കേറ്റ ജിതിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഋതു മോഷണക്കേസ് ഉൾപ്പെടെ 3 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതി ലഹരിക്കടിമയാണെന്നു മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നു….

Read More
ഗോപൻ സ്വാമിയുടെ സംസ്കാരം ഇന്ന്; നേരത്തെ അടക്കിയ കല്ലറയിൽ മഹാസമാധി നടത്തും

ഗോപൻ സ്വാമിയുടെ സംസ്കാരം ഇന്ന്; നേരത്തെ അടക്കിയ കല്ലറയിൽ മഹാസമാധി നടത്തും

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം ഇന്ന് രാവിലെ ആറാലുംമൂട്ടിലെ വീട്ടിൽ എത്തിക്കും. വിപുലമായ ചടങ്ങുകളോടെ മഹാസമാധിയായി സംസ്‌കരിക്കും എന്നാണ് കുടുംബം അറിയിച്ചത്. നേരത്തെ അടക്കം ചെയ്‌ത കല്ലറയിൽ തന്നെ സമാധി നടത്താനാണ് തീരുമാനം. സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം ഇന്ന് രാവിലെ ആറാലുംമൂട്ടിലെ വീട്ടിൽ എത്തിക്കും. വിപുലമായ ചടങ്ങുകളോടെ മഹാസമാധിയായി സംസ്‌കരിക്കും എന്നാണ് കുടുംബം അറിയിച്ചത്. നേരത്തെ അടക്കം ചെയ്‌ത കല്ലറയിൽ തന്നെ സമാധി…

Read More
സെയ്ഫ് അലി ഖാന്റെ ആരോഗ്യനില തൃപ്തികരം, അപകടനില തരണം ചെയ്തു; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കരീന

സെയ്ഫ് അലി ഖാന്റെ ആരോഗ്യനില തൃപ്തികരം, അപകടനില തരണം ചെയ്തു; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കരീന

ഡൽഹി: മോഷ്ടാവിന്റെ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ അപകടനില തരണം ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഐസിയുവിലേക്ക് മാറ്റി. വിഷയവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് സൈഫിന്റെ പങ്കാളിയും ബോളിവുഡ് താരവുമായ കരീന കപൂർ പറഞ്ഞിരുന്നു. അതേസമയം, അക്രമിയെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. ബാന്ദ്ര പൊലീസിനൊപ്പം മുംബൈ ക്രൈംബ്രാഞ്ചും കേസ് അന്വേഷിക്കുന്നുണ്ട്. വ്യാഴാഴ്‌ച പുലര്‍ച്ചെയാണ് സെയ്‌ഫ്‌ അലി ഖാന് മുംബൈയിലെ ബാന്ദ്രയിലെ വസതിയൽ കുത്തേല്‍ക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയ്ക്ക് വീട്ടിൽ…

Read More
രാജകുടുംബാം​ഗം, 1200 കോടിയുടെ സ്വത്ത്; അതിസമ്പന്നനായ സെയ്ഫ് അലി ഖാന്റെ ജീവിതം ഇങ്ങനെ | saif ali khan networth

രാജകുടുംബാം​ഗം, 1200 കോടിയുടെ സ്വത്ത്; അതിസമ്പന്നനായ സെയ്ഫ് അലി ഖാന്റെ ജീവിതം ഇങ്ങനെ | saif ali khan networth

കള്ളന്മാരുടെ കുത്തേറ്റ് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ബോളിവുഡ് സൂപ്പര്‍ താരം സെയ്ഫ് അലി ഖാന്‍. സംഭവം ഏറെ ഞെട്ടിച്ചിരിക്കുകയാണ് സിനിമാ ലോകത്തെയാകെ. ഇന്ന് പുലര്‍ച്ചെയായിരുന്നു താരത്തിന്റെ വീട്ടില്‍ മോഷണം ശ്രമമുണ്ടാകുന്നതും തടയാന്‍ ശ്രമിച്ച സെയ്ഫ് അലി ഖാന് കുത്തേല്‍ക്കുന്നതും. നടന്‍ അപകട നില തരണം ചെയ്തു എന്നാണ് ആശുപത്രിയില്‍ നിന്നും പുറത്തുവരുന്ന വിവരം. സെയ്ഫ് അലി ഖാന്‍ അതിസമ്പന്നനാണ്. സിനിമയിലെത്തും മുമ്പ് തന്നെ ധനികനായിരുന്നു സെയ്ഫ് അലി ഖാന്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1200 കോടിയാണ് സെയ്ഫിന്റെ…

Read More
പിണറായി എത്തുമ്പോള്‍ മുഴങ്ങിയത് സ്തുതിഗീതം; മുക്കാൽ ഭാഗവും പാടിയത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ

പിണറായി എത്തുമ്പോള്‍ മുഴങ്ങിയത് സ്തുതിഗീതം; മുക്കാൽ ഭാഗവും പാടിയത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ

മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ട് സെക്രട്ടേറിയേറ്റിലെ ഇടത് സംഘടനാ പ്രവർത്തകർ തയ്യാറാക്കിയ വാഴ്ത്തുപാട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തന്നെ പാടി അവസാനിപ്പിച്ചു. കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചതിന് പിന്നാലെയാണ് വാഴ്ത്തുപാട്ട് ആരംഭിച്ചത്. സെക്രട്ടേറിയേറ്റിലെ ഇടത് സംഘടനാ പ്രവർത്തകരായ സ്ത്രീകളും പുരുഷന്മാരും അടക്കം നൂറോളം പേർ ചേർന്നാണ് ഗാനം ആലപിച്ചത്. സെൻട്രൽ സ്റ്റേഡിയത്തിൽ തയ്യാറാക്കിയ വേദിയിലേക്ക് മുഖ്യമന്ത്രി എത്തും മുൻപ് തന്നെ അവതാരകർ അണിനിരന്ന് ഗാനാലാപനം തുടങ്ങിയിരുന്നു. പിന്നീട് മുഖ്യമന്ത്രി വേദിയിലേക്ക്…

Read More
Back To Top
error: Content is protected !!