സെയ്ഫ് അലി ഖാന്റെ ആരോഗ്യനില തൃപ്തികരം, അപകടനില തരണം ചെയ്തു; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കരീന

സെയ്ഫ് അലി ഖാന്റെ ആരോഗ്യനില തൃപ്തികരം, അപകടനില തരണം ചെയ്തു; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കരീന

ഡൽഹി: മോഷ്ടാവിന്റെ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ അപകടനില തരണം ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഐസിയുവിലേക്ക് മാറ്റി. വിഷയവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് സൈഫിന്റെ പങ്കാളിയും ബോളിവുഡ് താരവുമായ കരീന കപൂർ പറഞ്ഞിരുന്നു.

അതേസമയം, അക്രമിയെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. ബാന്ദ്ര പൊലീസിനൊപ്പം മുംബൈ ക്രൈംബ്രാഞ്ചും കേസ് അന്വേഷിക്കുന്നുണ്ട്. വ്യാഴാഴ്‌ച പുലര്‍ച്ചെയാണ് സെയ്‌ഫ്‌ അലി ഖാന് മുംബൈയിലെ ബാന്ദ്രയിലെ വസതിയൽ കുത്തേല്‍ക്കുന്നത്.

വ്യാഴാഴ്ച പുലർച്ചെ രണ്ടരയ്ക്ക് വീട്ടിൽ കയറിയ യുവാവ് കത്തികൊണ്ട് 6 തവണയാണ് സെയ്ഫിനെ കുത്തിയത്. നട്ടെല്ലിനു സമീപത്തു നിന്ന് കത്തിയുടെ 2.5 ഇഞ്ച് നീളമുള്ള ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കിയതായി ഡോക്ടർമാർ അറിയിച്ചു. ഭാര്യയും നടിയുമായ കരീന കപൂറും മക്കളും ജോലിക്കാരും സംഭവ സമയത്തു വീട്ടിലുണ്ടായിരുന്നു.

Back To Top
error: Content is protected !!