Headlines

വീട്ടിൽ അതിക്രമിച്ച് കയറി പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം, മുകൾ നിലയിൽ നിന്ന് വീണ കുട്ടിയുടെ നില ​ഗുരുതരം

വീട്ടിൽ അതിക്രമിച്ച് കയറി പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം, മുകൾ നിലയിൽ നിന്ന് വീണ കുട്ടിയുടെ നില ​ഗുരുതരം
എറണാകുളം: പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിനിയെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചു. പെരുമ്പാവൂരിൽ വെങ്ങോല പൂനൂരിലാണ് സംഭവം. മോഷണശ്രമത്തിനിടെയാണ് അതിക്രമമെന്നാണ് നി​ഗമനം. പുലർച്ചെ രണ്ട് മണിക്കാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെൺകുട്ടിയുടെ ശരീരത്തിൽ ബ്ലേഡ് ഉപയോ​ഗിച്ച് പരിക്കേൽപ്പിക്കുകയും മുഖത്ത് സ്പ്രേ അടിക്കുകയും ചെയ്തു. ആക്രമണത്തിനിടെ വീടിന് മുകളിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് വീണു. മുറ്റത്ത് തലയിടിച്ച് വീണ കുട്ടി ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോ​ഗ്യനില ​ഗുരതരമാണെന്നാണ് വിവരം. ആക്രമണം നടക്കുന്ന സമയത്ത് വിദ്യാർത്ഥിനി വീടിന് പുറത്തായിരുന്നു. ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. പരിക്കേറ്റ കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ​ഗവൺമെന്റ് മെഡിക്കൽ‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബോധം വന്നാൽ മാത്രമേ കുട്ടിയുടെ മൊഴി രേഖപ്പെടുത്താനാകു.

Leave a Reply..

error: Content is protected !!