Headlines

തൃശൂരിൽ വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ തല്ലിക്കൊന്നു; പേ വിഷബാധയുണ്ടോയെന്നറിയാൻ പരിശോധന നടത്തും

തൃശൂരിൽ വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ തല്ലിക്കൊന്നു; പേ വിഷബാധയുണ്ടോയെന്നറിയാൻ പരിശോധന നടത്തും

തൃശൂർ: എരുമപ്പെട്ടിയിൽ വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ പിടികൂടി തല്ലിക്കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതർ നിയോഗിച്ച വന്യജീവി സംരക്ഷകനാണ് ഇന്നലെ രാത്രി ഒന്നരയോടെ നായയെ പിടികൂടിയത്. നായയ്ക്ക് പേ വിഷബാധയുണ്ടോയെന്ന് അറിയാൻ പരിശോധന നടത്തും. ഇന്നലെ വൈകിട്ട് ആറരയോടെയാണ് കിടപ്പുരോഗിയായ കാർത്ത്യായിനി (84) നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകൻ ദേവദാസനെയും നായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. രണ്ട് വർഷം മുമ്പ് വീണ് എല്ല് പൊട്ടിയതിനെ തുടർന്നാണ് കാർത്ത്യായനി കിടപ്പിലായത്.

ഇരുവർക്കും ഭക്ഷണവുമായി കാർത്ത്യായിനിയുടെ ഇളയമകൻ മണികണ്ഠൻ എത്തിയപ്പോഴാണ് ചോര തളംകെട്ടിയ നിലയിൽ കാർത്ത്യായനിയുടെ മൃതദേഹം കണ്ടത്. മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വയോധികയുടെ മരണം സംഭവിച്ചിരുന്നു. ചാരിയിരുന്ന വാതിലിനിടയിലൂടെയാണ് നായ കയറിയതെന്ന് കരുതുന്നു. കാർത്ത്യായനിയുടെ മറ്റൊരു മകനായ സതീഷും ഇതേ വീട്ടിലായിരുന്നു താമസം. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തിയതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

Leave a Reply..

error: Content is protected !!