
കോട്ടയത്ത് നാലംഗ കുടുംബം ആസിഡ് കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; അമ്മയും മകളും മരിച്ചു
കോട്ടയം : ബ്രഹ്മമംഗലത്ത് ഒരു കുടുംബത്തിലെ നാല് പേർ ആസിഡ് കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. കാലായിൽ സ്വദേശി സുകുമാരൻ, ഭാര്യ സീന , മക്കളായ സൂര്യ, സുവർണ എന്നിവരാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇതിൽ സീനയും (54), സൂര്യയും (27) മരിച്ചു.സുകുമാരനും, സുവർണയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയോടെയായിരുന്നു നാംഗ കുടുംബം ആസിഡ് കഴിച്ചത്. തുടർന്ന് അവശനിലയിലായ ഇവരെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. മുട്ടുറിചിറയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. എന്നാൽ നില അതീവ ഗുരുതരമായതിനാൽ കോട്ടയം…