
വൈകിട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടിയേക്കും. വൈദ്യുതി ഉപഭോഗം കൂടിയ പീക്ക് അവറിൽ വൈദ്യുതി നിരക്ക് ഉയർത്താനാണ് ആലോചന. നിരക്ക് പെറ്റീഷൻ ഡിസംബർ 31ന് മുൻപ് സമർപ്പിക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ആവശ്യപ്പെട്ടു. പീക്ക് അവറിലെ അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ ചാർജ് വർദ്ധനയിലൂടെ സാധിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. വൈദ്യുതി ഗാർഹിക ഉപഭോഗം കൂടുതലാകുന്ന വൈകീട്ട് 6 മണി മുതൽ 10 മണി വരെയുള്ള സമയമാണ് പീക്ക് അവറായി കണക്കാക്കുന്നത്. ഈ സമയത്ത്…