ചെന്നൈ : ജാതി വിവേചനം പ്രധാന വിഷയമായി വരുന്ന ജയ്ഭീം എന്ന ചിത്രത്തിനെതിരെ വിമർശനം . ഹിന്ദി സംസാരിക്കുന്നയാളിനെ പ്രകാശ് രാജ് തല്ലുന്ന രംഗം ഒഴിവാക്കണമെന്നാണ് ആവശ്യം ഉയരുന്നത് .പ്രകാശ് രാജിന്റെ കഥാപാത്രത്തോട് ഒരാൾ ഹിന്ദിയിൽ സംസാരിക്കുന്നതും, അതിന്റെ പേരിൽ അയാളെ മർദ്ദിക്കുന്നതും തല്ലുകയും തമിഴിൽ സംസാരിക്കാൻ ആവശ്യപ്പെടുന്നതുമാണ് രംഗം ചിത്രം പുറത്തിറങ്ങിയത് മുതൽ പ്രേക്ഷകർ ഈ സീനിനെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട് . ചിലർ ഇത് സിനിമയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യമുയർന്നു .
‘ലജ്ജാകരമായ പ്രവൃത്തി’ ആണിതെന്നും വിമർശനമുണ്ട് . മാത്രമല്ല പലരും രംഗത്തിന്റെ ചിത്രം പകർത്തുകയും അത് പ്രകാശ് രാജിന് ടാഗ് ചെയ്യുകയും ഇത്തരമൊരു കാര്യം ചെയ്യാൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ അനുവദിക്കുന്നുവെന്ന് ചോദിക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ മറ്റ് സിനിമകളിൽ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ സംസാരിച്ചതിന് എത്ര കന്നഡക്കാർ നിങ്ങളെ തല്ലണം എന്നും ചോദ്യമുയരുന്നു.
സിനിമയുടെ തെലുങ്ക് പതിപ്പിലും ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിച്ചിട്ടുണ്ട്. തമിഴ് ,തെലുങ്ക് പതിപ്പുകളിൽ മാത്രമാണ്, ഹിന്ദിയിൽ സംസാരിക്കുന്ന വ്യക്തിയെ തല്ലുകയും യഥാക്രമം തെലുങ്കിലും തമിഴിലും സംസാരിക്കാൻ പറയുകയും ചെയ്യുന്നത്. എന്നാൽ സിനിമയുടെ ഹിന്ദി ഡബ്ബിൽ, രാജ് ആ വ്യക്തിയെ തല്ലുകയും “സത്യം പറയൂ” എന്നാണ് ആവശ്യപ്പെടുന്നത്. ആദിവാസി വിഭാഗത്തിൽ പെട്ട ഒരു ഗോത്രത്തിനെതിരായി രാഷ്‌ട്രീയവും പോലീസും നടത്തുന്ന അനീതികളെ കോടതിമുറിയിൽ പ്രതിക്കൂട്ടിൽ കയറ്റി ചോദ്യം ചെയ്യുകയാണ് ‘ജയ് ഭീം’ എന്ന സിനിമ.