ഗര്‍ഭിണിയായ യുവതിയെ തീ കൊളുത്തിക്കൊന്നു; ഗർഭസ്ഥ ശിശുവും മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ഗര്‍ഭിണിയായ യുവതിയെ തീ കൊളുത്തിക്കൊന്നു; ഗർഭസ്ഥ ശിശുവും മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ഗര്‍ഭിണിയെ ഭർത്താവ് തീകൊളുത്തിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെയില്‍ കല്‍വ മഫത്‌ലാല്‍ കോളിനിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഗർഭിണിയായ ഭാര്യയെയും ഗര്‍ഭസ്ഥ ശിശുവിനെയും കൊലപ്പെടുത്തിയ കുറ്റത്തിന് ഭര്‍ത്താവ് അനില്‍ ബഹാദൂര്‍ ചൗരസ്യ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 28 കാരിയായ യുവതിയെ പ്രതി മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. ഇവര്‍ ആറുമാസം ഗര്‍ഭിണിയായിരുന്നു. തിങ്കളാഴ്ച രാത്രി 12.30 ഓടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം നടന്നത്. സമീപവാസികള്‍ ഉടന്‍ തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 30 കാരനായ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചതിനെച്ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം വഴക്കായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Back To Top
error: Content is protected !!