കോട്ടയത്ത് നാലംഗ കുടുംബം ആസിഡ് കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; അമ്മയും മകളും മരിച്ചു

കോട്ടയത്ത് നാലംഗ കുടുംബം ആസിഡ് കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; അമ്മയും മകളും മരിച്ചു

കോട്ടയം : ബ്രഹ്മമംഗലത്ത് ഒരു കുടുംബത്തിലെ നാല് പേർ ആസിഡ് കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. കാലായിൽ സ്വദേശി സുകുമാരൻ, ഭാര്യ സീന , മക്കളായ സൂര്യ, സുവർണ എന്നിവരാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇതിൽ സീനയും (54), സൂര്യയും (27) മരിച്ചു.സുകുമാരനും, സുവർണയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രിയോടെയായിരുന്നു നാംഗ കുടുംബം ആസിഡ് കഴിച്ചത്. തുടർന്ന് അവശനിലയിലായ ഇവരെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. മുട്ടുറിചിറയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. എന്നാൽ നില അതീവ ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിയിലാണ് സീന മരിച്ചത്. കോട്ടയത്തേക്ക് കൊണ്ടുപോകും വഴി സൂര്യയും മരണത്തിന് കീഴടങ്ങുകയായിരുന്നു.

അടുത്തിടെ മകൾ സൂര്യയുടെ വിവാഹം മുടങ്ങിയിരുന്നു. ഇതിന് പിന്നാലെ കുടുംബം കടുത്ത മനോവിഷമത്തിലാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇളയകുട്ടിയായ സുവർണയ്‌ക്ക് മാനസിക പ്രശ്‌നം ഉണ്ടായിരുന്നു. ഇത് ചികിത്സയിലൂടെ ഭേദമായി. പിന്നീട് കൊറോണ ബാധിച്ച ശേഷം സൂര്യയിലും മാനസിക പ്രശ്‌നങ്ങൾ പ്രകടമായി. ഇതോടെ വിവാഹം മുടങ്ങുകയായിരുന്നു.

Back To Top
error: Content is protected !!