കണ്ണൂരിൽ  ക്രിപ്റ്റോ കറൻസി നൽകാമെന്ന് വാഗ്ദാനം, 100 കോടിയോളം രൂപ തട്ടി; നാല് പേർ അറസ്റ്റിൽ

കണ്ണൂരിൽ ക്രിപ്റ്റോ കറൻസി നൽകാമെന്ന് വാഗ്ദാനം, 100 കോടിയോളം രൂപ തട്ടി; നാല് പേർ അറസ്റ്റിൽ

കണ്ണൂർ: മൂല്യമേറിയ ക്രിപ്റ്റോ കറൻസി നൽകാമെന്ന് പറഞ്ഞ് 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ നാല് പേരെ കണ്ണൂരിൽ പൊലീസ് അറസ്റ്റ് ചെയ്തു.ലോങ്റീച്ച് ടെക്നോളജീസ് എന്ന പേരിലുള്ള സ്ഥാപനത്തിന്റെ പേരിൽ ക്രിപ്റ്റോ കറൻസി വാഗ്ദാനം ചെയ്തു വമ്പൻ തട്ടിപ്പ് നടത്തിയ ആലമ്പാടി സ്വദേശിയായ മുഹമ്മദ് റിയാസ്, മഞ്ചേരി സ്വദേശിയായ സി ഷഫീഖ്, എരഞ്ഞിക്കൽ  സവ്ദേശിയായ വസീം മുനവ്വറലി, വണ്ടൂർ സ്വദേശിയായ മുഹമ്മദ് ഷഫീക്ക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ തട്ടിപ്പിൽ പണം നഷ്ടമായ കണ്ണൂർ സ്വദേശിയുടെ പരാതിന്മേലാണ് പൊലീസ് നടപടി.  സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. ഇവർ നിരവധി പേരെ പറ്റിച്ചിട്ടുണ്ടെന്നും ഈ കണക്കുകൾ കൂടി വരുമ്പോൾ പണം നഷ്ടമായതിന്റെ കണക്ക് ഇനിയും ഉയരുമെന്ന് പൊലീസ് പറഞ്ഞു

Back To Top
error: Content is protected !!