
കണ്ണൂരിൽ ക്രിപ്റ്റോ കറൻസി നൽകാമെന്ന് വാഗ്ദാനം, 100 കോടിയോളം രൂപ തട്ടി; നാല് പേർ അറസ്റ്റിൽ
കണ്ണൂർ: മൂല്യമേറിയ ക്രിപ്റ്റോ കറൻസി നൽകാമെന്ന് പറഞ്ഞ് 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ നാല് പേരെ കണ്ണൂരിൽ പൊലീസ് അറസ്റ്റ് ചെയ്തു.ലോങ്റീച്ച് ടെക്നോളജീസ് എന്ന പേരിലുള്ള സ്ഥാപനത്തിന്റെ പേരിൽ ക്രിപ്റ്റോ കറൻസി വാഗ്ദാനം ചെയ്തു വമ്പൻ തട്ടിപ്പ് നടത്തിയ ആലമ്പാടി സ്വദേശിയായ മുഹമ്മദ് റിയാസ്, മഞ്ചേരി സ്വദേശിയായ സി ഷഫീഖ്, എരഞ്ഞിക്കൽ സവ്ദേശിയായ വസീം മുനവ്വറലി, വണ്ടൂർ സ്വദേശിയായ മുഹമ്മദ് ഷഫീക്ക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ തട്ടിപ്പിൽ പണം നഷ്ടമായ കണ്ണൂർ സ്വദേശിയുടെ പരാതിന്മേലാണ്…