പുതിയ നിരക്കിൽ പെട്രോൾ നൽകാത്തതിനെ തുടര്‍ന്ന് ഇടുക്കി ചേലച്ചുവടിലെ പമ്പിൽ തർക്കം. പഴയ നിരക്കിലെ പെട്രോൾ നൽകാൻ സാധിക്കു എന്ന് പറഞ്ഞതോടെയാണ് നാട്ടുകാരും പമ്പ് ജീവനക്കാരും തമ്മിൽ തർക്കമുണ്ടായത്. പുതുക്കിയ നിരക്ക് സിസ്റ്റത്തിൽ വന്നിട്ടില്ലെന്നാണ് ജീവനക്കാരുടെ വാദം.
തർക്കം രൂക്ഷമായതോടെ പൊലീസ് എത്തി പ്രശ്നം പരിഹരിച്ചു. പുതുക്കിയ നിരക്കിൽ പെട്രോൾ നൽകാൻ പൊലീസ് പമ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതോടെ നാട്ടുക്കാരും പ്രതിഷേധം അവസാനിപ്പിച്ചു.ഇന്നലെ രാത്രി അര്‍ധരാത്രിയോടെയാണ് പുതിയ വില നിലവില്‍ വന്നത്. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും. പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധനവില കുറഞ്ഞത്.