
അസദ് രാജ്യംവിട്ടു; സിറിയ പിടിച്ചെടുത്തതായി വിമതരുടെ പ്രഖ്യാപനം
ഡമാസ്‌കസ്: സിറിയ പിടിച്ചെടുത്തെന്ന് വിമതസേന. വിമതരുടെ മുന്നേറ്റത്തെ തുടർന്ന് സിറിയൻ പ്രസിഡണ്ട് ബഷാർ അൽ അസദ് തലസ്‌ഥാനമായ ഡമാസ്‌കസ് വിട്ടതായാണ് റിപ്പോർട്. ഇതിന് പിന്നാലെ 24 വർഷത്തെ അസദ് ഭരണകൂടത്തിൽ നിന്ന് സിറിയയെ മോചിപ്പിച്ചുവെന്ന് വിമതസേന സിറിയയുടെ സൈനിക കമാൻഡ് ഉദ്യോഗസ്‌ഥർക്ക് അയച്ച സന്ദേശത്തിൽ അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ. വിമതസേന ഡമാസ്‌കസിലേക്ക് പ്രവേശിപ്പിച്ചതിന് പിന്നാലെ വിമാനത്തിൽ അജ്‌ഞാതമായ സ്‌ഥലത്തേക്ക് പ്രസിഡണ്ട് യാത്ര തിരിച്ചുവെന്നാണ് രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്‌തത്….