Live Updates:നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച്് അന്വേഷണം സിബിഐക്ക് കൈമാറാൻ തയ്യാറല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.വിശദമായ സത്യവാങ്മൂലം നൽക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. അന്വേഷണത്തിൽ അപാകതയുണ്ടെന്നതിന് തെളിവുണ്ടോയെന്നും കോടതി ഹർജിക്കാരിയോട് ചോദിച്ചു. അതേസമയം, കോടതി ആവശ്യപ്പെട്ടാൽ കേസ് ഏറ്റെടുക്കാമെന്ന് സിബിഐ അറിയിച്ചു. കേസ് 12 ന് വീണ്ടും പരിഗണിക്കും
നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണത്തിൽ തീരുമാനം ഇന്ന്
എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം, സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇക്കാര്യം കോടതിയെ അറിയിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് കുടുംബം ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്.