Kanguva Ott Release Date: വലിയ ഹൈപ്പോടെ തിയേറ്ററുകളിലേത്തിയ ചിത്രമാണ് സൂര്യ നായകനായ ‘കങ്കുവ.’ ഏകദേശം 350 കോടി ബജറ്റിലൊരുങ്ങിയ കങ്കുവ ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമകളിലൊന്നാണ്. ഇപ്പോഴിതാ റിലാസിയി ഒരു മാസത്തിനുള്ളിൽ ചിത്രം ഒടിടിയിലെത്തുകയാണ്.
സിരുത്തൈ ശിവ സംവിധാനം ചെയ്ത കങ്കുവയിൽ ബോബി ഡിയോൾ, ദിഷ പഠാനി തുടങ്ങിയ വൻ താരനിരയാണ് അണിനിരന്നത്. ബോബി ഡിയോളിന്റ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. 2019 ലാണ് ചിത്രം ആദ്യമായി പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ചിത്രം വൈകുകയായിരുന്നു.
ചരിത്രാതീത കാലഘട്ടത്തിൻ്റെ ദൃശ്യങ്ങൾ പകർത്തുന്നതിനായി ഏഴ് രാജ്യങ്ങളിലായാണ് കങ്കുവ ചിത്രീകരിച്ചത്. 10,000 ആളുകൾ അണിനിരക്കുന്ന ഏറ്റവും വലിയ യുദ്ധ സീക്വൻസുകളിൽ ഒന്നും കങ്കുവയിൽ കാണാം. നടരാജൻ സുബ്രഹ്മണ്യം, കെ എസ് രവികുമാർ, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂര്യ ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
ആമസോൺ പ്രൈം വീഡിയോ ആണ് കങ്കുവയുടെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം തിയേറ്ററിൽ ആറാഴ്ച തികയുമ്പോൾ കങ്കുവ ഒടിടിയിൽ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നത്. കാര്യമായ വിജയം നേടാനാകാത്ത പശ്ചാത്തലത്തിൽ ഒരുമാസം തികയും മുൻപ് ഡിസംബർ 8ന് ചിത്രം പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.