ആചാര ലംഘനം നടത്തി : തന്ത്രിയ്ക്കെതിരെ ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി

ആചാര ലംഘനം നടത്തി : തന്ത്രിയ്ക്കെതിരെ ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി

തൃശൂര്‍: ഗുരുവായൂരിൽ തന്ത്രി വീണ്ടും ആചാര ലംഘനം നടത്തിയെന്ന് ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി. വൃശ്ചികമാസ ഏകാദശിയിലെ ഉദയാസ്തമനപൂജ മാറ്റിയതിന് പിന്നാലെ, ഭക്തര്‍ക്ക് അന്നദാനം കഴിയ്ക്കാനുള്ള അന്നദാന മണ്ഡപത്തില്‍ മരിച്ച ‘പുല വാലായ്മ’ ഉള്ള തന്ത്രി ദിനേശന്‍ നമ്പൂതിരിപ്പാട് വിളക്ക് കത്തിച്ച് ആചാര ലംഘനം നടത്തിയെന്നാണ് ക്ഷേത്ര രക്ഷാസമിതിയുടെ ആരോപണം. ഇക്കാര്യം ചൂണ്ടികാട്ടി ക്ഷേത്ര രക്ഷാസമിതി ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കത്ത് നല്‍കി. ഹൈന്ദവ വിശ്വാസ പ്രകാരം ‘പുല വാലായ്മയുള്ള ഒരാള്‍ ഒരിക്കലും ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാറില്ലെന്നും ആചാര…

Read More
നാടിനെ നടുക്കിയ ദുരന്തം; അധികൃതർ ഇടപെട്ടിരുന്നെങ്കിൽ  നാലുകുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു -കെ. സുധാകരൻ

നാടിനെ നടുക്കിയ ദുരന്തം; അധികൃതർ ഇടപെട്ടിരുന്നെങ്കിൽ നാലുകുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു -കെ. സുധാകരൻ

കണ്ണൂർ: പാലക്കാട് പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി നാലു സ്‌കൂള്‍ വിദ്യാർഥികള്‍ മരിച്ച ദാരുണ സംഭവത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം. പി അനുശോചിച്ചു. നാടിനെ നടുക്കിയ ദുരന്തമാണിത്. ആലപ്പുഴ കളര്‍കോട് ആറു മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന്റെ വേദന മാറും മുമ്പെയാണ് മറ്റൊരു റോഡ് അപകടത്തില്‍ നാലു കുഞ്ഞുകളുടെ ജീവന്‍ നഷ്ടപ്പെട്ടത്. കുട്ടികളുടെ ജീവനെടുത്ത സ്ഥലത്തെ റോഡില്‍ അപടകങ്ങള്‍ പതിവാണ്. ഇക്കാര്യം പലപ്പോഴായി നാട്ടുകാര്‍ അധികാരികളോട് ചൂണ്ടിക്കാട്ടിയതുമാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ യഥാസമയം നടപടിയെടുത്തിരുന്നെങ്കില്‍ നാലു കുഞ്ഞുങ്ങളുടെ ജീവന്‍…

Read More
കാലടിയിൽ മൂവർ സംഘം കഞ്ചാവ് എത്തിച്ചത് ഒഡീഷയിൽ നിന്ന് : ഒടുവിൽ എട്ടര കിലോ കഞ്ചാവുമായി പ്രതികൾ പിടിയിൽ

കാലടിയിൽ മൂവർ സംഘം കഞ്ചാവ് എത്തിച്ചത് ഒഡീഷയിൽ നിന്ന് : ഒടുവിൽ എട്ടര കിലോ കഞ്ചാവുമായി പ്രതികൾ പിടിയിൽ

പെരുമ്പാവൂർ : കാലടിയിൽ വൻ കഞ്ചാവ് വേട്ട. എട്ടര കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. തൃക്കാരിയൂർ പാനിപ്ര തോട്ടത്തിക്കുടി ഷംസുദ്ദീൻ (36), വെസ്റ്റ് ബംഗാൾ മുർഷിദാബാദ് അബ്ദുൽ അസീസ് മണ്ഡൽ (33) വെസ്റ്റ് ബംഗാൾ ഗോപാൽപൂർ ഘട്ട് സുമൻ മണ്ഡൽ (29) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഓട്ടോ ടാക്സിയിൽ കഞ്ചാവുമായി വരുന്ന സമയത്ത് കാലടി…

Read More
ജനല്‍ കട്ടിള ദേഹത്ത് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് ജനല്‍ കട്ടിള ദേഹത്ത് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മുകൾ നിലയിൽ ചാരിവച്ചിരുന്ന ജനല്‍ കട്ടിള ദേഹത്ത് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. കിഴിശ്ശേരിക്കടുത്ത് കുഴിമണ്ണ പുളിയക്കോട് പുനിയാനിക്കോട്ടില്‍ മുഹ്സിന്റേയും കാരാട്ടുപറമ്പ് വലിയാറക്കുണ്ട് ജുനൈന തസ്നിയുടേയും മകന്‍ നൂര്‍ ഐമന്‍ ആണ് മരിച്ചത്. കാരാട്ടുപറമ്പിലെ മാതാവിന്റെ വീട്ടില്‍വെച്ച് വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് അപകടം നടന്നത്. കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്ത് വീടിന്റെ മുകള്‍ നിലയില്‍ ചാരിലവെച്ച ജനല്‍ കട്ടിള വീഴുകയായിരുന്നു.

Read More
ദിലീപ് നിരപരാധി, പൊലീസ് കള്ളത്തെളിവുണ്ടാക്കിയെന്ന പ്രസ്താവന: ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിനല്‍കി അതിജീവിത

ദിലീപ് നിരപരാധി, പൊലീസ് കള്ളത്തെളിവുണ്ടാക്കിയെന്ന പ്രസ്താവന: ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിനല്‍കി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ അതിജീവിത കോടതിയലക്ഷ്യ ഹർജിനൽകി. വിചാരണ കോടതിയിലാണ് ഹർജി നൽകിയത്. കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് അതിജീവിതയായ നടിയുടെ ഹർജി. കേസിലെ അന്തിമവാദം ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിക്കാനിരിക്കെയാണ് അതിജീവിതയുടെ പുതിയ നീക്കം. ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. ദിലീപിന് അനുകൂലമായി ആർ ശ്രീലേഖ നടത്തിയ…

Read More
പതിനാറുകാരിയെ ലൈം​ഗികപീഡനത്തിന് ഇരയാക്കിയ കേസിൽ നിയാസിന് ശിക്ഷ വിധിച്ചു

പതിനാറുകാരിയെ ലൈം​ഗികപീഡനത്തിന് ഇരയാക്കിയ കേസിൽ നിയാസിന് ശിക്ഷ വിധിച്ചു

തിരൂർ: പതിനാറുകാരിയെ ലൈം​ഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് ഏഴു വർഷം സാധാരണ തടവും ഒന്നരലക്ഷം രൂപ പിഴയും. പുറത്തൂരിലെ പയ്യം പള്ളി നിയാസി (35)നെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ഒന്നരലക്ഷം രൂപ പിഴ പിഴയൊടുക്കിയില്ലെങ്കിൽ ഒരുവർഷം അധിക തടവുശിക്ഷ അനുഭവിക്കണമെന്നും തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി റെനോ ഫ്രാൻസിസ് സേവ്യർ ശിക്ഷാ വിധിയിൽ വ്യക്തമാക്കി. പ്രതി പിഴയടയ്ക്കുന്നപക്ഷം 1,40,000 രൂപ അതിജീവിതയ്ക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു. 2012 നവംബർ 12-ന് രാത്രിയിലാണ്…

Read More
‘സന്ദീപ് വാര്യരെ സിപിഐഎമ്മിൽ ചേർക്കാൻ ശ്രമിച്ചു, പുകഴ്ത്തുകയും ചെയ്തു’ എ.കെ.ബാലന് കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം

‘സന്ദീപ് വാര്യരെ സിപിഐഎമ്മിൽ ചേർക്കാൻ ശ്രമിച്ചു, പുകഴ്ത്തുകയും ചെയ്തു’ എ.കെ.ബാലന് കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം

സന്ദീപ് വാര്യരെ സിപിഐഎമ്മിൽ ചേർക്കാൻ ശ്രമിച്ചതിന് കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലന് സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം. പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ചയിലും , ആത്മകഥാ വിവാദത്തിലും ഇ.പി.ജയരാജന് എതിരെ നടപടി വേണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു. പാർട്ടി നേതാക്കൾക്ക് ഇപ്പോൾ ആത്മകഥ എഴുതുന്ന പരിപാടിയെന്നും പരിഹാസം. ഒന്നാം സർക്കാരിൻ്റെ നിഴലിലാണ് രണ്ടാം പിണറായി സർക്കാരെന്നും വിവാദങ്ങളിൽ മുഖ്യമന്ത്രി അപ്പപ്പോൾ പ്രതികരിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് വന്നാൽ സ്വീകരിക്കുമെന്നായിരുന്നു എ.കെ. ബാലൻ പറഞ്ഞത്. ഒരു വ്യക്തിയെന്ന…

Read More
മലപ്പുറത്ത് മുണ്ടിനീര് പടരുന്നു: റിപ്പോർട്ട് ചെയ്തത് പതിനായിരത്തിലേറെ കേസുകൾ, ആരോ​ഗ്യ വകുപ്പി​ന്റെ ജാ​ഗ്രതാ നിർദ്ദേശം

മലപ്പുറത്ത് മുണ്ടിനീര് പടരുന്നു: റിപ്പോർട്ട് ചെയ്തത് പതിനായിരത്തിലേറെ കേസുകൾ, ആരോ​ഗ്യ വകുപ്പി​ന്റെ ജാ​ഗ്രതാ നിർദ്ദേശം

മലപ്പുറം ജില്ലയിൽ മുണ്ടിനീര് പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഈ വർഷം ഇതുവരെ 13,643 മുണ്ടിനീര് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. വൈറസ് ആണ് ഈ രോ​ഗം പരത്തുന്നത്. ഇത് വായുവിലൂടെ പടർന്ന് ഉമിനീര്‍ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്. അസുഖ ബാധിതര്‍, രോ​ഗം പൂര്‍ണമായും മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടുന്നത് പൂര്‍ണമായും ഒഴിവാക്കുക….

Read More
Back To Top
error: Content is protected !!