പുതിയ മണി എക്സ്ചേഞ്ച് കമ്പനികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ്

പുതിയ മണി എക്സ്ചേഞ്ച് കമ്പനികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ്

കുവൈത്ത് സിറ്റി : രാജ്യത്ത് പുതിയ മണി എക്സ്ചേഞ്ച് കമ്പനികൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകുന്നത് നിർത്തലാക്കാൻ കുവൈത്ത് വാണിജ്യ വകുപ്പ് തീരുമാനിച്ചു. വാണിജ്യ-വ്യാവസായ വകുപ്പ് മന്ത്രി ഖലീഫ അൽ-അജീൽ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലുള്ള മണി എക്സ്ചേഞ്ച് കമ്പനികൾക്കായി സെൻട്രൽ ബാങ്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. സെൻട്രൽ ബാങ്ക് വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി സത്യവാങ്മൂലം സമർപ്പിക്കണം. ഇതിനായി മാർച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. അതേസമയം, പ്രധാന ദേശീയ പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നതിന് അംഗീകൃത…

Read More
വിവാഹമോചിതകൾ സങ്കടത്തോടെ കഴിയണമെന്ന കുടുംബ കോടതിയുടെ വിലയിരുത്തൽ അംഗീകരിക്കാനാവില്ല: ഹൈക്കോടതി

വിവാഹമോചിതകൾ സങ്കടത്തോടെ കഴിയണമെന്ന കുടുംബ കോടതിയുടെ വിലയിരുത്തൽ അംഗീകരിക്കാനാവില്ല: ഹൈക്കോടതി

കൊച്ചി: ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടനയാൽ നയിക്കപ്പെടുന്നവരാണ് നാം. ലിംഗഭേദമില്ലാതെ തുല്യാവകാശം ഉറപ്പാക്കുന്ന ഭരണഘടനയാണത്. വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളിൽ ഉണ്ടാകരുത്. ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീയെ വിലയിരുത്തുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഹൈകോടതി വ്യക്തമാക്കി. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. വസ്ത്രം നോക്കി സ്ത്രീയെ വിലയിരുത്തുന്നത് പുരുഷനിയന്ത്രിത സാമൂഹിക വീക്ഷണത്തിന്റെ ഫലമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു. ധരിക്കുന്ന വസ്​ത്രമടക്കം കണക്കിലെടുത്ത് കുട്ടികളുടെ സംരക്ഷണാവകാശം നിഷേധിച്ച മാവേലിക്കര…

Read More
12കാരിയായ മകളെ പീഡിപ്പിച്ച ബന്ധുവിനെ കൊലപ്പെടുത്തിയ കേസ്: പ്രവാസി കുവൈറ്റിൽ നിന്ന് ആന്ധ്രയിലെത്തി കൃത്യം നടത്തി

12കാരിയായ മകളെ പീഡിപ്പിച്ച ബന്ധുവിനെ കൊലപ്പെടുത്തിയ കേസ്: പ്രവാസി കുവൈറ്റിൽ നിന്ന് ആന്ധ്രയിലെത്തി കൃത്യം നടത്തി

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ ശാരീരിക വൈകല്യമുള്ള 59 കാരനെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് കുവൈറ്റിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളി സമ്മതിച്ചു. കൊലചെയ്യപ്പെട്ടയാൾ തൻ്റെ 12 വയസ്സുള്ള മകളെ പീഡിപ്പിച്ചതിനാലാണ് താൻ കൃത്യം ചെയ്തെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ആഞ്ജനേയ പ്രസാദ് എന്ന് പേരുള്ള പിതാവ് കുവൈറ്റിൽ നിന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ തൻ്റെ പ്രവൃത്തികൾ വിശദീകരിക്കുകയും കീഴടങ്ങുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്ന വീഡിയോ വൈറലായിരിക്കുകയാണ്. പ്രസാദും ഭാര്യ ചന്ദ്രകലയും കുവൈറ്റിൽ ജോലി ചെയ്യുകയായിരുന്നു, പീഡനത്തിനിരയായ ഇളയ…

Read More
നടി അക്രമിക്കപ്പെട്ട സംഭവത്തിലെ പ്രധാനസാക്ഷി; സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു

നടി അക്രമിക്കപ്പെട്ട സംഭവത്തിലെ പ്രധാനസാക്ഷി; സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു

ആലപ്പുഴ: സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 5:40 നായിരുന്നു അന്ത്യം. വൃക്ക-ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്നു പി ബാലചന്ദ്രകുമാർ. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു കേസിൽ വഴിത്തിരിവായത്. കേസിൽ ബലാത്സംഗക്കേസാണ് ദിലീപിനെതിരെ ആദ്യം ചുമത്തിയിരുന്നത്. പിന്നീട് ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തൽ വന്നതിനുശേഷമാണ് വധ ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തുന്നത്. അന്വേഷണ…

Read More
മദ്രസ പഠന കാലത്ത് തുടങ്ങിയ സൗ​ഹൃ​ദം, മരണത്തിലും ഒന്നിച്ച് അവർ: നാലുപെൺകുട്ടികളുടെയും ഖബറടക്കം ഇന്ന്

മദ്രസ പഠന കാലത്ത് തുടങ്ങിയ സൗ​ഹൃ​ദം, മരണത്തിലും ഒന്നിച്ച് അവർ

പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്തിൽ സിമൻറ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്‌കൂൾ വിദ്യാർഥിനികൾക്കും നാട് ഇന്ന് വിടനൽകും.അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ-സജ്‌ന ദമ്പതികളുടെ മകൾ അയിഷ, പിലാതൊടി വീട്ടിൽ അബ്ദുൾ റഫീക്ക്,-സജീന ദമ്പതികളിടെ മകൾ റിദ ഫാത്തിമ, അബ്ദുൾ സലാം- ഫരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൽ എന്നിവരെ തുപ്പനാട് ജുമാമസ്ജിൽ ഒരുമിച്ചാകും ഖബറടക്കുക. കുട്ടികൾ പഠിച്ചിരുന്ന കരിമ്പ ഹയർസെക്കൻഡറി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ പൊതു​​ദർശനമില്ല. ഇന്നലെ രാത്രിയിൽ തന്നെ പോസ്റ്റുമോർട്ടം പൂർത്തിയായിരുന്നു. രാവിലെ ആറോടെ…

Read More
പാലക്കാട് അപകടം: മരിച്ച വിദ്യാർത്ഥിനികളുടെ മൃതദേഹം വീടുകളിലെത്തിച്ചു, പൊതുദർശനം രാവിലെ 8.30ന്

പാലക്കാട് അപകടം: മരിച്ച വിദ്യാർത്ഥിനികളുടെ മൃതദേഹം വീടുകളിലെത്തിച്ചു, രാവിലെ പൊതുദർശനം

പാലക്കാട്: കല്ലടിക്കോട് വ്യാഴാഴ്ച വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം അവരവരുടെ വീടുകളിലേയ്ക്ക് എത്തിച്ചു. അപകടത്തിൽ മരിച്ച നിദ ഫാത്തിമ, റിദ ഫാത്തിമ, ഇർഫാന ഷെറിൻ, എ എസ് ആയിഷ എന്നിവരുടെ മൃതദേഹങ്ങളാണ് തുപ്പനാടിന് സമീപം ചെറൂളിയിലുള്ള വിദ്യാർത്ഥികളുടെ വീടുകളിലേക്ക് എത്തിച്ചത്. അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നാണ് വീടുകളിലേയ്ക്ക് കൊണ്ടുപോയത്. വീടുകളിലെത്തിക്കുന്ന മൃതദേഹത്തിൽ ബന്ധുക്കൾ അന്തിമോപചാരം അർപ്പിച്ചതിന് ശേഷം രാവിലെ 8.30 മണി മുതൽ 10…

Read More
കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ: ആറ് ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം

കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ: ആറ് ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മൂന്നു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. മൂന്നു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ…

Read More
വയനാട് ദുരന്ത ബാധിതരെ സഹായിക്കുന്നതിനെതിരെ ബി.ജെ.പി: ‘നികുതിപ്പണം പാഴാക്കുന്നു, പകരം റോഡിലെ കുഴിയടക്കൂ…’

വയനാട് ദുരന്ത ബാധിതരെ സഹായിക്കുന്നതിനെതിരെ ബി.ജെ.പി: ‘നികുതിപ്പണം പാഴാക്കുന്നു, പകരം റോഡിലെ കുഴിയടക്കൂ…’

ബംഗളൂരു: ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് വീട് നിർമിച്ചുനൽകാനുള്ള കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ​സർക്കാറിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി രംഗത്ത്. കർണാടകയുടെ വികസനത്തിന് ചിലവഴിക്കാൻ സർക്കാറിന് പണമില്ലെന്നും എന്നാൽ അയൽ സംസ്ഥാനത്തിന് വേണ്ടി നികുതിപ്പണം പാഴാക്കുകയാണെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായതിന് പിന്നാലെ വീട് നഷ്ടമായ 100 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും കേരള സർക്കാർ ഇതിനായി…

Read More
Back To Top
error: Content is protected !!