
തെളിവുകളില്ലാതെ ഭര്‍ത്താവിനെതിരെ നിയമം അനുവദിക്കില്ല : സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതി
ന്യൂദല്‍ഹി: സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെയുള്ള പക പോക്കലിനായി നിയമം ഉപയോഗിക്കുന്നുവെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, എന്‍ കോടീശ്വര്‍ സിങ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം. വ്യക്തിപരമായ വിദ്വേഷം മുന്‍നിര്‍ത്തി പലരും സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതായി സുപ്രീംകോടതി പറഞ്ഞു. ഗാര്‍ഹിക തര്‍ക്കങ്ങള്‍ സംബന്ധിച്ച കേസുകള്‍ രാജ്യത്ത് വലിയ തോതില്‍ വര്‍ധിച്ചുവരികയാണ്. ഇതിനിടെ സ്ത്രീധന നിരോധന നിയമം വലിയ രീതിയില്‍ ദുരുപയോഗം ചെയ്യുന്നതായി കോടതിയുടെ…