എക്കാലത്തും ചർമ്മം തിളക്കമുള്ളതായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണോ?. എന്നാൽ പ്രായാധിക്യം മൂലം ചർമ്മത്തിൻ്റെ സ്വാഭാവികമായ ഇലാസ്തികതയും, കോശങ്ങളുടെ പ്രവർത്തനവും കുറഞ്ഞു തുടങ്ങും. ഇത് ചുളിവുകൾ, പാടുകൾ, നിറത്തിന് മങ്ങൽ എന്നിവയ്ക്കു കാരണമായേക്കും. ഇവ പ്രതിരോധിക്കാനുള്ള പരിചരണങ്ങൾ വളരെ നേരത്തെ തന്നെ തുടങ്ങണം. ദൈനംദിന ശീലങ്ങളിലും, ഭക്ഷണത്തിലും, ഉറക്കത്തിലും വരെ പല മാറ്റങ്ങളും കൊണ്ടു വരേണ്ടതായിട്ടുണ്ട്. അകാല വാർധക്യത്തെ തടഞ്ഞ്, 40 കളിലും യുവത്വം തുളമ്പുന്ന ചർമ്മം ലഭിക്കുന്നതിനായി വീട്ടിൽ തന്നെ ശീലമാക്കാവുന്ന ചില ഫെയ്സ് മാസ്ക്കുകൾ പരിചയപ്പെടാം.
അരിപ്പൊടിയും പാലും
അരിപ്പൊടിയിലേയ്ക്ക് കുറച്ച് പാലൊഴിച്ചിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഉണങ്ങിയതിനു ശേഷം മൃദുവായി മസാജ് ചെയ്യാം. ഇത് മൃതകോശങ്ങൾ, മുഖത്തെ ചുളിവുകൾ എന്നിവ നീക്കം ചെയ്യുന്നതിന് ഗുണകരമാണ്.
പഴം തൈര്
നന്നായി പഴുത്ത ഒരു പഴത്തിൻ്റെ പകുതി മുറിക്കാം. അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തൈര് ചേർത്തിളക്കി യോജിപ്പിക്കൂ. ഈ മിശ്രിതം മുഖത്ത് പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം.
മുട്ടയുടെ വെള്ളയും തേനും
ഒരു ബൗളിലേയ്ക്ക് മുട്ടയുടെ വെള്ളയെടുക്കാം. അതിലേയ്ക്ക് സ്വൽപം തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം.
അവക്കാഡോ ഒലിവ് എണ്ണ
അവക്കാഡോയിലും ഒലിവ് എണ്ണയിലും ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചേർത്തിളക്കി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം.
ഓട്സ് പാൽ
ഓട്സിലേയ്ക്ക് പാൽ ഒഴിച്ച് അരച്ചെടുക്കാം, അത് മുഖത്ത് പുരട്ടാം. ഇത് ഉണങ്ങിയതിനു ശേഷം മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്തവെള്ളത്തിൽ കഴുകി കളയുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.