ആചാര ലംഘനം നടത്തി : തന്ത്രിയ്ക്കെതിരെ ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി

ആചാര ലംഘനം നടത്തി : തന്ത്രിയ്ക്കെതിരെ ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി

തൃശൂര്‍: ഗുരുവായൂരിൽ തന്ത്രി വീണ്ടും ആചാര ലംഘനം നടത്തിയെന്ന് ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി. വൃശ്ചികമാസ ഏകാദശിയിലെ ഉദയാസ്തമനപൂജ മാറ്റിയതിന് പിന്നാലെ, ഭക്തര്‍ക്ക് അന്നദാനം കഴിയ്ക്കാനുള്ള അന്നദാന മണ്ഡപത്തില്‍ മരിച്ച ‘പുല വാലായ്മ’ ഉള്ള തന്ത്രി ദിനേശന്‍ നമ്പൂതിരിപ്പാട് വിളക്ക് കത്തിച്ച് ആചാര ലംഘനം നടത്തിയെന്നാണ് ക്ഷേത്ര രക്ഷാസമിതിയുടെ ആരോപണം. ഇക്കാര്യം ചൂണ്ടികാട്ടി ക്ഷേത്ര രക്ഷാസമിതി ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കത്ത് നല്‍കി.

ഹൈന്ദവ വിശ്വാസ പ്രകാരം ‘പുല വാലായ്മയുള്ള ഒരാള്‍ ഒരിക്കലും ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാറില്ലെന്നും ആചാര ലംഘനമാണെന്നും ക്ഷേത്ര രക്ഷാസമിതി കത്തില്‍ പറയുന്നു.

‘ഏകാദശി നാളിലെ തന്ത്രിയുടെ ഭാഗത്തു നിന്നുള്ള നീക്കം മനഃപൂര്‍വ്വമാണ്, വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണിത്. ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയും അഡ്മിനിസ്ട്രേറ്ററും ഭക്തരുടെ മതവികാരം വ്രണപ്പെടുത്തി. തന്ത്രിയുടെ ഭാഗത്തു നിന്നുള്ള നീക്കത്തിന് പരിഹാരമായി ഏകാദശി ദിനത്തിലെ എല്ലാ പൂജകളും ആവര്‍ത്തിക്കണമെന്നും തന്ത്രി ഇതിനുള്ള ചെലവ് വഹിക്കണമെന്നും ആവശ്യപ്പെട്ടതായി’ ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി സെക്രട്ടറി എം ബി രാജേഷ് പത്രകുറിപ്പില്‍ പറഞ്ഞു.

Back To Top
error: Content is protected !!