
ആൺകുട്ടികളുമായി അടുത്തിടപഴകി; കുടുംബത്തിന്റെ മാനം കാക്കാൻ രണ്ട് പെണ്മക്കളേയും കൊലപ്പെടുത്തി സ്വന്തം പിതാവ്; യാസിറിന്റെ കേസിൽ വിചാരണ ആരംഭിച്ച് കോടതി
ഡാലസ്: ആൺ സുഹൃത്തുക്കളോട് അടുത്തിടപ്പഴകിയതിന്റെ പേരിൽ പെണ്മക്കളെ കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിച്ച് കോടതി. ഡാലസ് കൗണ്ടി കോടതിയിലാണ് വിചാരണ ആരംഭിച്ചത്. രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ട പിതാവിനെ 2020ലാണ് പൊലീസ് പിടികൂടിയത്. ഈജിപ്റ്റിൽ ജനിച്ച യാസർ അബ്ദെൽ ആണ് കൊടുംക്രൂരത നടത്തിയത്. 2008 ജനുവരി 1 നാണ് കേസിനാസ്പദമായ സംഭവം. പിതാവ് രണ്ടു മക്കളെയും കാറിൽ വച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്കുവേണ്ടി പൊലീസും എഫ്ബിഐയും 12 വർഷം നടത്തിയ തിരച്ചിലിനൊടുവിലാണ് പിടിയിലായത്. പെൺകുട്ടികൾ ആൺ സുഹൃത്തുക്കളുമായി…