അമ്മയുടെ യോഗത്തില്‍ 64ാം പിറന്നാള്‍ ആഘോഷിച്ച് സുരേഷ് ഗോപി; ഇടംവലം നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും

അമ്മയുടെ യോഗത്തില്‍ 64ാം പിറന്നാള്‍ ആഘോഷിച്ച് സുരേഷ് ഗോപി; ഇടംവലം നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും

മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിക്ക് ഇന്ന് 64ാം പിറന്നാള്‍. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ നിരവധി പേരാണ് സൂപ്പര്‍താരത്തിന് ആശംസകളുമായി എത്തിയത്. താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങിലും സുരേഷ് ഗോപി പങ്കെടുത്തിരുന്നു. യോഗത്തില്‍ വച്ച് സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷിച്ചു.

കേക്ക് മുറിച്ച് സുരേഷ് ഗോപി പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വിഡിയോ ആണ് പുറത്തുവന്നത്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സാന്നിധ്യത്തിലായിരുന്നു ആഘോഷം. ഇരുവരും സുരേഷ് ഗോപിയ്ക്ക് കേക്ക് നല്‍കി ആശംസകള്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രവും സുരേഷ് ഗോപി ഫേയ്‌സ്ബുക്കില്‍ പങ്കുവച്ചു. കുഞ്ചാക്കോ ബോബന്‍, ജോണി ആന്റണി, ഷാജി കൈലാസ്, മേജര്‍ രവി തുടങ്ങിയവര്‍ ആശംസകളുമായി എത്തി.

Back To Top
error: Content is protected !!