
ഭക്ഷ്യവിഷബാധ തുടർക്കഥ; സംസ്‌ഥാനത്ത് ഇന്ന് 26 സ്‌ഥാപനങ്ങൾ പൂട്ടിച്ചു
തിരുവനന്തപുരം: ഭക്ഷ്യവിഷബാധ തുടർച്ചയായി റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കുന്നു. ഇന്ന് 440 സ്‌ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വൃത്തിഹീനമായി പ്രവർത്തിച്ച 11 സ്‌ഥാപനങ്ങളുടെയും ലൈസൻസ് ഇല്ലാതിരുന്ന 15 കടകൾ ഉൾപ്പടെ 26 സ്‌ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. 145 സ്‌ഥാപനങ്ങൾക്ക് നോട്ടീസും നൽകി. എറണാകുളം ജില്ലയിൽ നാല് ഭക്ഷണശാലകൾ പൂട്ടിച്ചു. ഒമ്പതെണ്ണത്തിന് പിഴയിട്ടു. എറണാകുളത്ത് അഞ്ചു സ്‌ഥാപനങ്ങൾക്ക് നോട്ടീസും നൽകി. അതേസമയം, പരിശോധന കർശനമായി തുടരുമ്പോഴും കാസർഗോഡ്…