
കനത്ത മഴ; തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു. പുതുക്കിയ കാലാവസ്ഥാ അറിയിപ്പനുസരിച്ച് കനത്ത മഴ തുടരുന്ന തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ഈ ജില്ലകളിലെല്ലാം ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ലഭിക്കുന്നത്. നെയ്യാറിലും കരമനയാറ്റിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. നെയ്യാർ കരകവിഞ്ഞതിനെ തുടർന്ന് ഈരാറ്റിന്‍പുറം ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു. കേന്ദ്ര ജലകമ്മിഷന് നദീതീരങ്ങളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കടലില്‍ 2.5 മീറ്റര്‍വരെ ഉയരമുള്ള തിരമാലയ്ക്ക് സാധ്യത. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ്…