താനൂർ ബോട്ട് ദുരന്തത്തിൽപ്പെട്ട് കാണാതായെന്ന് സംശയിച്ച എട്ടുവയസുകാരനെ കുടുംബം കണ്ടെത്തി

താനൂർ ബോട്ട് ദുരന്തത്തിൽപ്പെട്ട് കാണാതായെന്ന് സംശയിച്ച എട്ടുവയസുകാരനെ കുടുംബം കണ്ടെത്തി

താനൂർ ബോട്ട് ദുരന്തത്തിൽപ്പെട്ട് കാണാതായെന്ന് സംശയിച്ച എട്ടുവയസുകാരനെ കുടുംബം കണ്ടെത്തി. അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയതിനാലാണ് കാണാനില്ലെന്ന അഭ്യൂഹം പരന്നത്. പരാതി സ്വീകരിച്ച പൊലീസും ജില്ലാ ഭരണകൂടവും കുടുംബാംഗങ്ങളെ വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടികളുടെ സമീപത്തെല്ലാം കൊണ്ടുപോയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയപ്പോഴാണ് കുടുംബത്തിന് ശ്വാസം വീണത്.

കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ നരീക്ഷണത്തിലുള്ള കുട്ടിയെ കുടുംബം കണ്ടെത്തിയതോടെ ബോട്ടിലുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തിയതായാണ് വിവരം.

Back To Top
error: Content is protected !!