‘നാട്ടിലെത്തിയാലും വീട്ടിലേക്കില്ല’ ; താനൂരിൽ കാണാതായ പെൺകുട്ടികളെ പുനെയിലെത്തിച്ചു

‘നാട്ടിലെത്തിയാലും വീട്ടിലേക്കില്ല’ ; താനൂരിൽ കാണാതായ പെൺകുട്ടികളെ പുനെയിലെത്തിച്ചു

മലപ്പുറം: താനൂരിൽ കാണാതായ പെൺകുട്ടികളെ പുനെയിലെത്തിച്ചു. വീട്ടിലേക്കില്ലെന്നാണ് പെൺകുട്ടികൾ പറയുന്നത്. വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും നാട്ടിൽ വന്നാലും വീട്ടിലേക്കില്ലെന്ന് പെൺകുട്ടികൾ പറയുന്നു. സന്നദ്ധപ്രവർത്തകൻ സുധീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു ജോലി ശരിയാക്കി തരുമോയെന്ന് പെൺകുട്ടികൾ സുധീറിനോട് ആവശ്യപ്പെടുന്നുണ്ട്. പെൺകുട്ടികളെ കണ്ടെത്തുന്നതിൽ നിർണായകമായത് ഫോൺ ലൊക്കേഷനാണ്. പെൺകുട്ടികളെ കണ്ടെത്തുന്നതിന് മുൻപായിരുന്നു സുധീറുമായി കുട്ടികൾ സംസാരിച്ചത്. തങ്ങള്‍ക്ക് 18 വയസ് ആയെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. വീട്ടുകാര്‍ വയസ് കുറച്ചേ പറയൂവെന്നും ആര് പറഞ്ഞാലും വീട്ടുകാര്‍ കേള്‍ക്കില്ലെന്നും പെണ്‍കുട്ടികള്‍…

Read More
ബോട്ടപകടം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

ബോട്ടപകടം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

പരപ്പനങ്ങാടി ബോട്ടപകടം സംബന്ധിച്ച് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ താനൂരില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാങ്കേതിക വിദഗ്ധര്‍ അടക്കം ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ കമ്മിഷനെയാണ് ഇതിനായി നിയോഗിക്കുക എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. പൊലീസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണവും നടക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം സഹായധനം നല്‍കുവാനും മന്ത്രിസഭ തീരുമാനിച്ചു. പരിക്കേറ്റവരുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ നടപടികളും…

Read More
Boat Accident | താനൂര്‍ ബോട് അപകടം: മരിച്ചവരുടെ എണ്ണം 22 ആയി, സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം

Boat Accident | താനൂര്‍ ബോട് അപകടം: മരിച്ചവരുടെ എണ്ണം 22 ആയി, സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം

താനൂരില്‍ വിനോദ സഞ്ചാര ബോട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ആറ് കുഞ്ഞുങ്ങള്‍ക്കും മൂന്ന് സ്ത്രീകള്‍ക്കും അടക്കമാണ് ജീവന്‍ നഷ്ടമായത്. ഒട്ടുംപുറം തൂവല്‍തീരത്ത് ഞായറാഴ്ച രാത്രി 7.30 മണിയോടെ മുപ്പത്തഞ്ചിലേറെ വിനോദ സഞ്ചായരികളായ യാത്രക്കാരുമായി തീരം വിട്ട ബോട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം ഒന്ന് ചരിഞ്ഞ ബോട് പിന്നീട് തലകീഴായി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഏറെ ദുഷ്‌കരമായിരുന്നു ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം. ചതുപ്പും, വെളിച്ചക്കുറവും വെല്ലുവിളിയായി. കൈക്കുഞ്ഞുങ്ങള്‍ അടക്കം മുങ്ങിതാണു. കെട്ടിവലിച്ചും ജെസിബി…

Read More
താനൂർ ബോട്ട് ദുരന്തത്തിൽപ്പെട്ട് കാണാതായെന്ന് സംശയിച്ച എട്ടുവയസുകാരനെ കുടുംബം കണ്ടെത്തി

താനൂർ ബോട്ട് ദുരന്തത്തിൽപ്പെട്ട് കാണാതായെന്ന് സംശയിച്ച എട്ടുവയസുകാരനെ കുടുംബം കണ്ടെത്തി

താനൂർ ബോട്ട് ദുരന്തത്തിൽപ്പെട്ട് കാണാതായെന്ന് സംശയിച്ച എട്ടുവയസുകാരനെ കുടുംബം കണ്ടെത്തി. അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയതിനാലാണ് കാണാനില്ലെന്ന അഭ്യൂഹം പരന്നത്. പരാതി സ്വീകരിച്ച പൊലീസും ജില്ലാ ഭരണകൂടവും കുടുംബാംഗങ്ങളെ വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടികളുടെ സമീപത്തെല്ലാം കൊണ്ടുപോയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയപ്പോഴാണ് കുടുംബത്തിന് ശ്വാസം വീണത്. കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ നരീക്ഷണത്തിലുള്ള കുട്ടിയെ കുടുംബം കണ്ടെത്തിയതോടെ ബോട്ടിലുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തിയതായാണ് വിവരം.

Read More
ബോട്ടുടമയുടെ സഹോദരനും സുഹൃത്തും കസ്റ്റഡിയില്‍; നാസര്‍ ഒളിവില്‍

ബോട്ടുടമയുടെ സഹോദരനും സുഹൃത്തും കസ്റ്റഡിയില്‍; നാസര്‍ ഒളിവില്‍

താനൂര്‍ അപകടത്തിന് കാരണമായ ബോട്ടിന്റെ ഉടമ നാസറിനായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. നാസറിന്റെ സഹോദരന്‍ സലാം, ഇയാളുടെ സുഹൃത്ത് മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി പാലാരിവട്ടം പൊലീസ് വാഹനപരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. നാസറിന്റെ മൊബൈല്‍ ഫോണും വാഹനവും ഇവരില്‍ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടം നടന്ന പരപ്പനങ്ങാടിയോടുത്ത് താനൂര്‍ സ്റ്റേഷന് സമീപമാണ് നാസറും കുടുംബവും താമസിക്കുന്നത്. അപകടം നടന്ന ഉടന്‍ ഇയാള്‍ മുങ്ങിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട് അടച്ചിട്ട നിലയിലാണ്. പ്രവാസിയായ നാസര്‍ നാട്ടില്‍ തിരിച്ചെത്തിയശേഷം…

Read More
മതപ്രഭാഷണം സംഘടിപ്പിച്ചതിന്‌  യുവാവിനെ നിസ്‌കരിക്കുന്നതിനിടെ എസ്ഡിപിഐക്കാർ ആക്രമിച്ചതായി പരാതി

മതപ്രഭാഷണം സംഘടിപ്പിച്ചതിന്‌ യുവാവിനെ നിസ്‌കരിക്കുന്നതിനിടെ എസ്ഡിപിഐക്കാർ ആക്രമിച്ചതായി പരാതി

താനൂർ : കടയിൽ മതപ്രഭാഷണം സംഘടിപ്പിച്ച യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ എസ്ഡിപിഐ സംഘത്തിന്റെ ശ്രമം. ഒഴൂർ ഹാജിപ്പടിയിൽ ആക്രികച്ചവടം നടത്തുന്ന അഹമ്മദ് കബീറി (47)നെയാണ് എസ്ഡിപിഐ സംഘം ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു ആക്രമണം. കടയോട് ചേർന്നുള്ള മുറിയിൽ നമസ്കരിക്കുന്നതിനിടെയാണ് എസ്ഡിപിഐ പ്രവർത്തകൻ അബ്ദുവിന്റെ നേതൃത്വത്തിലുള്ള ഇരുപതോളം പേർ ആക്രമിച്ചത്. ആക്രമണത്തിൽ കബീറിന്റെ കണ്ണിനും തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. അബോധാവസ്ഥയിലായിരുന്ന കബീറിനെ വഴിയാത്രക്കാരനാണ് രക്ഷപ്പെടുത്തിയത്. കബീർ ഭാര്യയുമായി താനൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അവശനായതോടെ തിരൂർ…

Read More
Back To Top
error: Content is protected !!