സിനിമാ മേഖല സെക്‌സിസ്റ്റാണെന്ന പ്രതികരണവുമായി നടി ഗൗരി കിഷന്‍ രംഗത്ത്. സിനിമയില്‍ ഒരു നടന് നല്‍കുന്ന ബഹുമാനമോ മതിപ്പോ അല്ല നടിക്ക് കിട്ടുന്നതെന്നും അതിന് കാരണം നടി സ്ത്രീയായതുകൊണ്ടാണെന്നും ഗൗരി പ്രതികരിച്ചു.
തന്റെ പ്രായം കാരണം പല സംവിധായകരോടുഗ അഭിപ്രായം പറയാനുളള സ്വാതന്ത്ര്യം ഇല്ലാത്തത് പോലെ തോന്നിയിട്ടുണ്ടെന്നും താരം ഒരു അഭിമുഖത്തിൽ പറഞ്ഞു. എഴുത്തില്‍ എനിക്ക് താല്‍പര്യമുണ്ട്. സാഹിത്യവും ജേര്‍ണലിസവുമാണ് ഞാന്‍ പഠിച്ചത്. സിനിമകള്‍ കാണാന്‍ ഭയങ്കര ഇഷ്ടമാണ്. നടിയെന്നല്ല പ്രേക്ഷക എന്നാണ് ഞാന്‍ സ്വയം വിളിക്കുക. പലരും എന്നോട് പറഞ്ഞിട്ടുണ്ട് നിന്നില്‍ ഒരു സംവിധായികയുണ്ടെന്ന്. 96 ന്റെ സംവിധായകനോട് എഴുതാനുളള താത്പര്യം ഞാന്‍ പറഞ്ഞിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.
സിനിമാ മേഖല പുരുഷാധിപത്യം എന്നതിനെക്കാള്‍ കൂടുതല്‍ സെക്‌സിസ്റ്റാണ്. ഒരു നടന് കൊടുക്കുന്ന ബഹുമാനമോ മതിപ്പോ അല്ല ഒരു നടിക്ക് കിട്ടുന്നത്. നടി എന്ന നിലയ്ക്ക് അങ്ങനെ എനിക്ക് ഫീല്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ സംവിധായികയാവുക തന്നെ ചെയ്യും.അതിലേക്കുളള യാത്രയില്‍ എന്നെത്തന്നെ ഞാന്‍ പരുവപ്പെടുത്തണം. കുറേക്കൂടി പഠിക്കാനുണ്ട് എന്നാണ് താരം പ്രതികരിച്ചത്.