ഊട്ടിയിൽ ഇന്നും കനത്ത മഴ; ബുദ്ധിമുട്ടി സഞ്ചാരികൾ

ഊട്ടിയിൽ ഇന്നും കനത്ത മഴ; ബുദ്ധിമുട്ടി സഞ്ചാരികൾ

ഊട്ടിയിൽ തുടർച്ചയായി മഴ. വീണ്ടും മഴ ശക്തമായതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് സഞ്ചാരികൾ. ഊട്ടിയിലേക്ക് വിനോദയാത്രയ്ക്കായി എത്തിയവരിൽ കൂടുതൽ പേരും മലയാളികളായിരുന്നു. മിക്കവാറും കയ്യിൽ കരുതിയ തോർത്തുമുണ്ടും മറ്റും ഉപയോഗിച്ച് മഴ നനയാതിരിക്കാൻ ശ്രമിച്ചു.

കുട്ടികളുമായെത്തിയ സംഘം ഏറെ ദുരിതത്തിലായി. കുളിരകറ്റാൻ പലരും ചൂടുചായ തേടി ചായക്കടകളിൽ കൂട്ടംകൂടി നിൽക്കുന്ന അവസ്ഥയുണ്ടായി. കഴിഞ്ഞ ദിവസം ഊട്ടിയിൽ 70 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. കുറഞ്ഞ താപനില എട്ടുഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

Back To Top
error: Content is protected !!