തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു: ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ആം ആദ്മി മുൻ കൗൺസിലർ

തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു: ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ആം ആദ്മി മുൻ കൗൺസിലർ

ഡൽഹി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടിയുടെ മുൻ കൗൺസിലർ വറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.

ആം ആദ്മി പാർട്ടി മുൻ കൗൺസിലർ ഹസീബ് ഉൾ ഹസൻ ആണ് ഡൽഹിയിലെ ശാസ്‌ത്രി പാർക്ക് മെട്രോ സ്റ്റേഷന് മുന്നിലുള്ള ടവറിൽ കയറിയത്. ഡിസംബർ നാലിന് നടക്കുന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിനായുള്ള രണ്ടാം വട്ട സ്ഥാനാർത്ഥി പട്ടികയിലും ഹസന്റെ പേര് ഉണ്ടായിരുന്നില്ല.

ഇതിന്റെ മനോവിഷമത്തിലാണ് ഇയാൾ ടവറിൽ കയറിയത്. അത് വഴി പോയവരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

English Summary:
Denied seat in elections: Aam Aadmi ex-councillor climbed the tower and threatened to commit suicide

 

Back To Top
error: Content is protected !!