യുവതിയെ ഭർത്താവ് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുക്കൊന്നു; ധനശ്രീയെ കൊലപ്പെടുത്തിയത് സ്ത്രീധനമായി കാർ കിട്ടാത്തതിനെ തുടര്‍ന്ന്

സേലം: യുവതിയെ ഭർത്താവ് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുക്കൊന്നു. തമിഴ്നാട്ടിലെ സേലം മുല്ലൈ നഗർ സ്വദേശിനി ധനശ്രീ (26) ആണ് മരിച്ചത്. സ്ത്രീധനമായി കാർ കിട്ടാത്തതിനെ തുടർന്നാണ് ധനശ്രീയുടെ ഭർത്താവ് കീർത്തിരാജ് ക്രൂരകൃത്യം ചെയ്തത്. തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയതിനുശേഷം മൃതദേഹം കെട്ടിത്തൂക്കി ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനും ഇയാൾ ശ്രമിച്ചിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്നു വർഷം മുൻപാണ് കീർത്തിരാജും ധനശ്രീയും വിവാഹിതരായത്. അടുത്തിടെ കുടുംബ വീട്ടിൽനിന്ന് ഇരുവരും മാറിത്താമസിച്ചു. ഇതോടെ സ്ത്രീധനം ആവശ്യപ്പെട്ടു കീർത്തിരാജിന്റെ പീഡനം തുടങ്ങി. കാറും കൂടുതൽ ആഭരണങ്ങളും ആവശ്യപ്പെട്ടായിരുന്നു ഇയാളുടെ ക്രൂരത.

കഴിഞ്ഞ ദിവസം ധനശ്രീ ആത്മഹത്യ ചെയ്തെന്നു കീർത്തിരാജ് ഭാര്യവീട്ടുകാരെ അറിയിച്ചു. മാതാപിതാക്കൾ ആശുപത്രിയിലെത്തിൽ എത്തിയപ്പോഴാണ് ധനശ്രീയുടെ തലയിൽ മുറിവ് കണ്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും തലക്കടിയേറ്റാണു മരണമെന്നു സ്ഥിരീകരിച്ചു. തുടർന്നു കീർത്തിരാജിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണു ക്രൂരകൊലപാതകത്തിന്റെ വിവരം പുറത്തായത്.

സ്ത്രീധനമായി കാർ കിട്ടാത്തതിെന ചൊല്ലി ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായി. വഴക്കിനിടെ ക്രിക്കറ്റ് ബാറ്റെടുത്തു കീർത്തിരാജ് ധനശ്രീയെ അടിക്കുകയായിരുന്നു. മരിച്ചവീണ ധനശ്രീയുടെ കഴുത്തിൽ കയറു കുരുക്കി കെട്ടിത്തൂക്കിയ ശേഷമാണ് ഇയാൾ അയൽവാസികളെ വിവരമറിയിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ കീർത്തിരാജിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് സേലം പൊലീസ്.

Back To Top
error: Content is protected !!