കോഴിക്കോട് യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ചു; യുവതിയുടെ  തല അറ്റ നിലയിൽ

കോഴിക്കോട് യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ചു; യുവതിയുടെ തല അറ്റ നിലയിൽ

കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവതിയെയും യുവാവിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി മുചുകുന്ന് സ്വദേശി റിനീഷ്, കുന്യോറമല സ്വദേശി ഷിജി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂടാടി വെള്ളറക്കാട് റെയില്‍വെ സ്റ്റേഷന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രാക്കിന്റെ ഇരു വശങ്ങളിലായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരേയും കാണാനില്ലെന്ന് പരാതി ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.

Read More
ലോറിയിൽ നിന്ന് ചില്ല് ഇറക്കുന്നതിനിടെ ദേഹത്ത് വീണു; ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

ലോറിയിൽ നിന്ന് ചില്ല് ഇറക്കുന്നതിനിടെ ദേഹത്ത് വീണു; ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

പാലക്കാട്: ചില്ലുപാളി ദേഹത്ത് വീണ് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. പാലക്കാട് നരിക്കുത്തി സ്വദേശി മൊയ്തീൻകുട്ടിയാണ് മരിച്ചത്. ലോറിയിൽ നിന്ന് ചില്ലുപാളി ഇറക്കുന്നതിനിടെയായിരുന്നു അപകടം. അപകടമുണ്ടായതിന് പിന്നാലെ ചില്ലിനിടയിൽ നിന്ന് മൊയ്തീൻകുട്ടിയെ പുറത്തെടുത്തിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നഗരത്തിലെ ഗ്ലാസ് വിൽപനശാലയിലേക്ക് കൊണ്ടുവന്ന ചില്ലുപാളിയുടെ ലോഡിറക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ലോഡ് ഇറക്കുന്നതിനിടെ ചില്ലുകൾ വീഴുകയും മൊയ്തീൻകുട്ടി അതിനടിയിൽ കുടുങ്ങുകയുമായിരുന്നു

Read More
പാലക്കാട് കെഎസ്ഇബി ഓഫീസിൽ പണിമുടക്ക് അനുകൂലികളുടെ അതിക്രമം

പാലക്കാട് കെഎസ്ഇബി ഓഫീസിൽ പണിമുടക്ക് അനുകൂലികളുടെ അതിക്രമം

പാലക്കാട് കാവശേരിയിലെ കെഎസ്ഇബി ഓഫീസിൽ പണിമുടക്ക് അനുകൂലികളുടെ അതിക്രമം. ആക്രമണത്തിൽ അസിസ്റ്റൻ്റ് എഞ്ചിനീയറടക്കം ഏഴ് പേർക്ക് പരുക്കേറ്റു. ഇവരെ ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ അവർ മുന്നറിയിപ്പ് തന്നിരുന്നെങ്കിലും ഡയസ്നോൺ ആയതുകൊണ്ടാണ് ജോലി ചെയ്യാനെത്തിയതെന്ന് കെഎസ്ഇബി ജീവനക്കാർ പറഞ്ഞു. ഓഫീസിലേക്ക് ഊണ് കഴിക്കാൻ വന്നപ്പോഴാണ് അവരുടെ പ്രകോപനമുണ്ടായതെന്ന് ജീവനക്കാരിൽ ഒരാൾ വ്യക്തമാക്കി. സംഘത്തിൽ 35 പേരോളം ഉണ്ടായിരുന്നു. കസേരയൊക്കെ എടുത്തെറിയുകയും അടിയ്ക്കുകയും ചെയ്തു. ചവിട്ടി. സിഐടിയു ജീവനക്കാർ ഇന്ന് ജോലിക്കെത്തിയില്ല എന്നും ജീവനക്കാരൻ പറഞ്ഞു. പരുക്കേറ്റവരെ പിന്നീട്…

Read More
പെറ്റമ്മയെ കാമുകനുമായി ചേർന്ന് കൊലപ്പെടുത്തി; 17കാരിയും യുവാവും അറസ്റ്റിൽ

പെറ്റമ്മയെ കാമുകനുമായി ചേർന്ന് കൊലപ്പെടുത്തി; 17കാരിയും യുവാവും അറസ്റ്റിൽ

പെറ്റമ്മയെ കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കൊലപ്പെടുത്തി 17കാരി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. തൂ​ത്തു​ക്കു​ടി ന​ഗ​ര​സ​ഭ​യി​ലെ താ​ൽ​ക്കാ​ലി​ക ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യ വ​ണ്ണാ​ർ ര​ണ്ടാം തെ​രു​വി​ൽ മാ​ട​സാ​മി​യു​ടെ ഭാ​ര്യ മു​നി​യ​ല​ക്ഷ്മി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 35കാരിയായ മുനിയമ്മ കൊല്ലപ്പെട്ട സംഭവത്തിൽ 17കാരിയായ മകളും പെൺകുട്ടിയുടെ കാമുകൻ 22കാരനായ തങ്കകുമാറും അറസ്റ്റിലായി. കൊലപാതകത്തിന് സഹായിച്ച തങ്കകുമാറിന്റെ സുഹൃത്തുക്കളായ കണ്ണൻ, മുത്തു എന്നിവർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. ആ​ൺ​കു​ട്ടി​ക​ളു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ എ​തി​ർ​ത്തതിന്റെ പേരിലാണ് പെൺകുട്ടി അ​മ്മ​യെ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ചേ​ർ​ന്ന്​ കൊ​ല​പ്പെ​ടു​ത്തി​യത്. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന്​ ഭർത്താവുമായി…

Read More
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധന. പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,560 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4820 ആയി.ഇന്നലെ പവന് 480 രൂപ ഉയര്‍ന്നിരുന്നു. രണ്ടു ദിവസം കൊണ്ട് 680 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. യുദ്ധാരംഭത്തെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന സ്വര്‍ണ വില കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും തുടരുകയാണ്. വരും ദിവസങ്ങളിലും വില ചാഞ്ചാട്ടം പ്രകടിപ്പിക്കാനാണ് സാധ്യതെന്നാണ് വിപണി വിദഗ്ധരുടെ…

Read More
ഒരു കണ്ണുമായി ആണ്‍കുഞ്ഞ് പിറന്നു; ഏഴ് മണിക്കൂറിന് ശേഷം മരണവും; അത്യപൂർവ സംഭവമെന്ന് ഡോക്ടർമാർ

ഒരു കണ്ണുമായി ആണ്‍കുഞ്ഞ് പിറന്നു; ഏഴ് മണിക്കൂറിന് ശേഷം മരണവും; അത്യപൂർവ സംഭവമെന്ന് ഡോക്ടർമാർ

യെമന്‍: ഒരു കണ്ണുമായി ആൺ കുഞ്ഞ് ജനിച്ചു. ഒരു ഐ സോക്കറ്റും ഒറ്റ ഒപ്റ്റക്കല്‍ നെര്‍വുമായാണ് ആണ്‍കുഞ്ഞ് ജനിച്ചതെന്ന് കുട്ടിയുടെ ചിത്രം പങ്കുവെച്ച് യെമനി മാധ്യമപ്രവര്‍ത്തകന്‍ കരീം സരായ് കുറിച്ചു. ലോകത്തില്‍ തന്നെ അത്യപൂര്‍വ്വമായ സംഭവമാണിതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. യെമനിലെ അല്‍ ബയ്ഡ ഗവര്‍ണറേറ്റിലെ ആശുപത്രിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. ജനിച്ച് ഏഴ് മണിക്കൂറിന് ശേഷം കുഞ്ഞ് മരണപ്പെട്ടു. അഞ്ച് നൂറ്റാണ്ടിനിടെ ലോകത്ത് ആകെ ഇത്തരത്തില്‍ ആറ് കേസുകള്‍…

Read More
പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച സംഭവത്തിൽ പോക്‌സോ കേസെടുത്ത് പോലീസ്

പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച സംഭവത്തിൽ പോക്‌സോ കേസെടുത്ത് പോലീസ്

കണ്ണൂർ: പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച സംഭവത്തിൽ പോക്‌സോ കേസെടുത്ത് പോലീസ്. പഴയങ്ങാടി പൊലിസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ യുവാവാണ് സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന 13കാരനെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഫുട്‌ബോൾ ജേഴ്‌സി നൽകി പ്രലോഭിപ്പിച്ച് കുട്ടിയെ നഗ്‌നനാക്കിയ ശേഷം ജേഴ്‌സി ധരിപ്പിക്കാൻ എന്ന വ്യാജേന പീഡിപ്പിക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചതോടെ ബൈക്കിലെത്തിയ യുവാവ് രക്ഷപ്പെട്ടു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് പോക്‌സോ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കുട്ടി വീട്ടിലെത്തി വീട്ടുകാരോട് വിവരം…

Read More
പത്തനംതിട്ടയിൽ കൗൺസിലിംഗിന് എത്തിയ 17കാരിക്ക് നേരെ ലൈംഗിക അതിക്രമം; വൈദികൻ കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ കൗൺസിലിംഗിന് എത്തിയ 17കാരിക്ക് നേരെ ലൈംഗിക അതിക്രമം; വൈദികൻ കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ട കൂടലിൽ പോക്സോ കേസിൽ വൈദികൻ കസ്റ്റഡിയിൽ. കൂടൽ ഓർത്തഡോക്സ് പള്ളിയിലെ വികാരി പോണ്ട്സൺ ജോൺ ആണ് പൊലീസ് പിടിയിലായത്. കൗൺസിലിംഗിന് എത്തിയ പെൺകുട്ടിക്ക് നേരെയാണ് വൈദികന്‍ ലൈംഗിക അതിക്രമം കാണിച്ചത്. പത്തനംതിട്ടയിലെ കൂടലിൽ വൈദികന്റെ ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് പതിനേഴുകാരിയായ ഹിന്ദു പെൺകുട്ടിക്കാണ്. കൗണ്‍സിലിങ്ങിനെത്തിയ പെണ്‍കുട്ടിയെ വൈദികൻ പീഡനത്തിനിരയാക്കി എന്നാണ് പരാതി. ഓര്‍ത്തഡോക്‌സ് പള്ളി വികാരി പോണ്ട്‌സണ്‍ ജോണാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് പത്തനംതിട്ട വനിത…

Read More
Back To Top
error: Content is protected !!