
യുപിയിൽ വീണ്ടും പെൺകുഞ്ഞിനോട് ക്രൂരത; ആറുവയസുകാരിയെ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി
ഉത്തർപ്രദേശിൽ വീണ്ടും പെൺകുഞ്ഞിനോട് ക്രൂത. ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഏട്ട ജില്ലയിലെ അവഗഡ് പ്രദേശത്താണ് സംഭവം. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. ആറുവയസുകാരിയെ ബലാത്സംഗംചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും മൃതദേഹം പരിശോധിച്ച ഡോക്ടർമാർ അറിയിച്ചു. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക സംഭവത്തിൽ പ്രതിഷേധിച്ച് അവഗഡ് പ്രദേശവാസികൾ ആഗ്ര-ഏട്ട റോഡ് 45 മിനിറ്റോളം ഉപരോധിച്ചു. പ്രതികളെ പിടികൂടുകൂടാൻ…