തൃശ്ശൂരിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു

തൃശ്ശൂരിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു

തൃശ്ശൂർ വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊന്നും, വെങ്ങിണിശേരി സ്വദേശി സുധയാണ് കൊല്ലപ്പെട്ടത്. പതിനെട്ട് വയസായിരുന്നു. സുധയുടെ അച്ഛൻ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്നമുള്ളയാളാണ് സുരേഷെന്ന് പൊലീസ് പറയുന്നു.

Read More
ഒമിക്രോൺ: പുതുവത്സരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ” തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കില്ല

ഒമിക്രോൺ: പുതുവത്സരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ” തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കില്ല

സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കിലെന്ന് സർക്കാർ. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെയാണ് നിയന്ത്രണമെന്നും സർക്കാർ അറിയിച്ചു. നേരത്തെ ജനുവരി 2 വരെ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാത്രി 10 മുതൽ രാവിലെ 5 വരെയാണു നിയന്ത്രണങ്ങൾ. 31നു രാത്രി 10നു ശേഷം പുതുവത്സരാഘോഷം അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിൽ ഒരേ സമയം ഇരുന്നു കഴിക്കാവുന്നവരുടെ എണ്ണം നിലവിൽ 50…

Read More
സഞ്ജിത്തിനെ കൊലപ്പെടുത്താൻ ആയുധങ്ങൾ എത്തിച്ച് നൽകിയയാൾ പിടിയിൽ; പ്രതികൾക്കായുള്ള   ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

സഞ്ജിത്തിനെ കൊലപ്പെടുത്താൻ ആയുധങ്ങൾ എത്തിച്ച് നൽകിയയാൾ പിടിയിൽ; പ്രതികൾക്കായുള്ള ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

പാലക്കാട് ; പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കാമ്പ്രത്ത്ചള്ള സ്വദേശി ഷാജഹാനാണ് പിടിയിലായത്. കൊലപാതകത്തിനായി ആയുധങ്ങൾ എത്തിച്ച് നൽകിയത് ഇയാളാണെന്ന് പോലീസ് കണ്ടെത്തി. ഷാജഹാന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊല്ലങ്കോട് സ്വദേശി നസീറിന്റെ സുഹൃത്താണ് പിടിയിലായ ഷാജഹാൻ. കൊലപാതകത്തിനായി വാഹനം ഒരുക്കി നൽകിയത് നസീറാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സഞ്ജിത് കൊലപാതകവുമായി ബന്ധപ്പെട്ട് കേസിൽ പങ്കുള്ള മറ്റ് പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. പാലക്കാട് കൊഴിഞ്ഞാമ്പാറ…

Read More
ചാറ്റിങിനെ ചൊല്ലി തർക്കം: കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

ചാറ്റിങിനെ ചൊല്ലി തർക്കം: കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം (28) ആണ് മരിച്ചത്. മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സാജിദ് എന്നയാളാണ് ഹാഷിമിനെയും രണ്ട് സുഹൃത്തുക്കളെയും ആക്രമിച്ചത്. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. കുത്തിയ സാജിദിനായി പഴയങ്ങാടി പൊലീസ് തെരച്ചിൽ തുടങ്ങി.

Read More
പി.ടി.തോമസ് എംഎൽഎ അന്തരിച്ചു

പി.ടി.തോമസ് എംഎൽഎ അന്തരിച്ചു

കൊച്ചി: കെപിസിസി വർക്കിംഗ് പ്രസിഡൻ്റും തൃക്കാക്കര എംഎൽഎയുമായ പിടി തോമസ് അന്തരിച്ചു. തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ വച്ച് രാവിലെ 10.10-ഓടെയായിരുന്നു പിടി തോമസിൻ്റെ മരണം. അർബുദരോഗബാധിതനായി പിടി തോമസ് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി വെല്ലൂരിൽ തുടരുന്നതിനിടെയാണ് മരണം. വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു തൊടുപുഴ മണ്ഡലത്തില്‍നിന്ന് രണ്ട് തവണ എം.പിയായി. പരിസ്ഥിതി വിഷയങ്ങളില്‍ സ്വീകരിച്ച ശക്തമായ നിലപാടിലൂടെ ശ്രദ്ധേയനായ നേതാവാണ് അദ്ദേഹം. ഗാഡ്ഗില്‍ വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച അനുകൂല നിലപാട് ശ്രദ്ധേയമായിരുന്നു.

Read More
ചായക്കടയില്‍ പൊട്ടിത്തെറി; ആറ് പേര്‍ക്ക് പരുക്ക്, കൈപ്പത്തി അറ്റുപോയ നിലയില്‍

ചായക്കടയില്‍ പൊട്ടിത്തെറി; ആറ് പേര്‍ക്ക് പരുക്ക്, കൈപ്പത്തി അറ്റുപോയ നിലയില്‍

പത്തനംതിട്ട ആനിക്കാട്ട് ചായക്കടയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.പാറ പൊട്ടിക്കാന്‍ സൂക്ഷിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തില്‍ ഒരാളുടെ കൈപ്പത്തി അറ്റുപോയതായാണ് വിവരം.ചായക്കട നടത്തുന്നതിനൊപ്പം കടയുടമ കിണറ്റിലെ പാറപൊട്ടിക്കുന്ന ജോലിയും ചെയ്യുന്നയാളാണ്. ഇയാളുടെ വീടിനോട് ചേര്‍ന്നാണ് ചായക്കട നടത്തുന്നത്. ഇവിടെ സൂക്ഷിച്ച സ്‌ഫോടക വസ്തു പൊട്ടത്തെറിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു….

Read More
അമേരിക്കയില്‍ ആദ്യ ഒമിക്രോണ്‍ മരണം; മരിച്ചത് കോവിഡ് വാക്‌സിന്‍ എടുക്കാത്ത വ്യക്തി

അമേരിക്കയില്‍ ആദ്യ ഒമിക്രോണ്‍ മരണം; മരിച്ചത് കോവിഡ് വാക്‌സിന്‍ എടുക്കാത്ത വ്യക്തി

വാഷിംഗ്ടണ്‍: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ടെക്സാസിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചയാള്‍ മരിച്ചത്. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ഹാരിസ് കൗണ്ടി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇയാള്‍ കോവിഡ് പ്രതിരോധ വാക്സിന്‍ എടുത്തിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ ഒമിക്രോണ്‍ മരണമാണിതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഈ വിഷയത്തില്‍ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. അന്‍പതിനും അറുപതിനുമിടയ്ക്ക്…

Read More
തൃശൂരിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം;  മന്‍സൂറിനെ കൊന്നത് തലയ്ക്കടിച്ച്; ഭാര്യയും കാമുകനും അറസ്റ്റിൽ

തൃശൂരിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; മന്‍സൂറിനെ കൊന്നത് തലയ്ക്കടിച്ച്; ഭാര്യയും കാമുകനും അറസ്റ്റിൽ

തൃശൂർ ചേർപ്പിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകൻ. ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നാണ് മൊഴി. ബംഗാൾ സ്വദേശി മൻസൂർ മാലിക്കാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ രേഷ്‌മ ബി വി,കാമുകൻ ധീരു എന്നിവരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഒരാഴ്ച മുമ്പാണ് സംഭവം ഉണ്ടായത്. കാമുകന്റെ സഹായത്തോടെ മൻസൂറിനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം താമസസ്ഥലത്തുതന്നെ കുഴിച്ചു മൂടുകയായിരുന്നു. തുടർന്ന് ഭർത്താവിനെ കാണാനില്ലെന്ന് രേഷ്‌മ പൊലീസിന് പരാതി നൽകി. പിന്നാലെ നടന്ന അന്വേഷണത്തിൽ രേഷ്‌മ…

Read More
Back To Top
error: Content is protected !!