‘ഞാൻ ബാബരി ‘വിദ്യാർത്ഥികൾക്കിടയിൽ സാമുദായിക ഐക്യം തകർക്കാനുമുള്ള പോപ്പുലർഫ്രണ്ട് ശ്രമത്തിനെതിരെ പരാതി

‘ഞാൻ ബാബരി ‘വിദ്യാർത്ഥികൾക്കിടയിൽ സാമുദായിക ഐക്യം തകർക്കാനുമുള്ള പോപ്പുലർഫ്രണ്ട് ശ്രമത്തിനെതിരെ പരാതി

പത്തനം തിട്ട : പത്തനംതിട്ട കോട്ടങ്ങൽ സെൻറ് മേരീസ് സ്കൂൾ വിദ്യാർത്ഥികളെ നിർബന്ധപൂർവം’ഞാൻ ബാബരി’എന്ന ബാഡ്ജ് ധരിപ്പിച്ചതിൽ പ്രതിഷേധം ശക്തമാവുകയാണ്. രാവിലെ സ്കൂളിൽ എത്തിയ വിദ്യാർത്ഥികൾക്ക് മേൽ പോപ്പുലർ ഫ്രണ്ട് നടത്തിയ അതിക്രമത്തിനെതിരെ എ ബി വി പി ,പത്തനംതിട്ട ജില്ലാ പോലിസ് മേധാവി ആർ നിശാന്തിനിക്ക് പരാതി നൽകി . എബിവിപി പത്തനം തിട്ട ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത് . വിദ്യാർത്ഥികൾക്കിടയിൽ ദേശ വിരുദ്ധത പ്രചരിപ്പിക്കാനുള്ള ശ്രമം ഒരു കാരണ വശാലും അംഗീകരിക്കാൻ ആവില്ലെന്ന്…

Read More
പൂവാറിലെ ലഹരി പാർട്ടി; ദൃശ്യങ്ങൾ ശേഖരിച്ച് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

പൂവാറിലെ ലഹരി പാർട്ടി; ദൃശ്യങ്ങൾ ശേഖരിച്ച് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

തിരുവനന്തപുരം: പൂവാർ റിസോർട്ടിലെ ലഹരി പാർട്ടി കേസിൽ ദൃശ്യങ്ങൾ ശേഖരിച്ച് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് . മെഗാ പാർട്ടി സംഘടിപ്പിക്കാൻ ആലോചന നടന്നതായി സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തി. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാണ് ആളുകളെ ആകർഷിച്ചിരുന്നതെന്ന് എക്സൈസ് പറയുന്നു. പൂവാർ റിസോർട്ടിലെ ലഹരി പാർട്ടി കേസ് പ്രത്യേക സംഘം അന്വേഷിക്കും. ബംഗളൂരു, ഗോവ, മണാലി എന്നിവിടങ്ങളിൽ സ്ഥിരം പാർട്ടി കേന്ദ്രങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു.പാർട്ടി സംഘടിപ്പിച്ചത് നിർവാണ ഗ്രൂപ്പായിരുന്നു. സംഘാടകൻ അഖിൽ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു….

Read More
വിവാഹ ദിവസം കാസര്‍കോട് പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

വിവാഹ ദിവസം കാസര്‍കോട് പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട് എ ആർ ക്യാമ്പിലെ പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. ചീമേനി ആലന്തട്ട സ്വദേശിയായ വിനീഷാണ് തൂങ്ങിമരിച്ചത്. സ്വന്തം വീട്ടിലാണ് വിനീഷ് തൂങ്ങിമരിച്ചത്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് വിനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് വിനീഷിന്‍റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് വ്യക്തതയില്ല. പൊലീസ് സ്ഥലത്ത് എത്തി മറ്റ് ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. (ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)…

Read More
പീഡനം ഇനിയും സഹിക്കാൻ വയ്യ; മോഫിയ ഭർത്താവിന് അയച്ച ശബ്ദ സന്ദേശങ്ങൾ കണ്ടെത്തി

പീഡനം ഇനിയും സഹിക്കാൻ വയ്യ; മോഫിയ ഭർത്താവിന് അയച്ച ശബ്ദ സന്ദേശങ്ങൾ കണ്ടെത്തി

ആലുവ : ആലുവയിൽ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി മോഫിയ ഭർത്താവിന് അയച്ച ശബ്ദ സന്ദേശങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു . പീഡനം ഇനിയും സഹിക്കാൻ വയ്യെന്നും ജീവിച്ചിരിക്കാൻ തോന്നുന്നില്ലെന്നുമായിരുന്നു സന്ദേശത്തിൽ മോഫിയ പറഞ്ഞത് . സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടിൽ നടന്ന പീഡനങ്ങളെ കുറിച്ചും ഓഡിയോ ക്ലിപ്പിൽ പരാമർഷിക്കുന്നുണ്ട് . മോഫിയയുടെ ഭർത്താവ് സുഹൈലിൽ നിന്നും പിടിച്ചെടുത്ത ഫോണിലാണ് നിർണായക തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിയത്. തുടർന്ന് കോടതിയുടെ അനുമതിയോടെ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും….

Read More
ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലും ന്യൂനമര്‍ദ്ദം ; ആന്ധ്ര തീരത്ത് മുന്നറിയിപ്പ്, 95 ട്രെയിനുകൾ റദ്ദാക്കി

ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലും ന്യൂനമര്‍ദ്ദം ; ആന്ധ്ര തീരത്ത് മുന്നറിയിപ്പ്, 95 ട്രെയിനുകൾ റദ്ദാക്കി

ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി മാറും. ആന്ധ്രയുടെ തീര മേഖലയില്‍ കനത്ത മഴ മുന്നറിയിപ്പുണ്ട്. നാളെ പുലര്‍ച്ചയോടെ തെക്കന്‍ ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയില്‍ തീരം തൊടും. മണിക്കൂറിൽ 100 കി.മി. വേഗതയിൽ കാറ്റ് വീശും. തെക്കന്‍ ആന്ധ്ര തീരങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആന്ധ്ര തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. ആന്ധ്രാ ഒഡീഷ തീരത്തേക്കാണ് സഞ്ചാരപാത എന്നതിനാൽ കേരളത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. തീര മേഖലകളിൽ നിന്ന് ആളുകളെ…

Read More
എട്ടുവയസുകാരനെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക്, പിന്തുടര്‍ന്ന് മകനെ രക്ഷിച്ച് അമ്മ

എട്ടുവയസുകാരനെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക്, പിന്തുടര്‍ന്ന് മകനെ രക്ഷിച്ച് അമ്മ

മധ്യപ്രദേശില്‍ വീടിന് മുന്നില്‍ നിന്ന് പുലി കടിച്ചെടുത്ത് കൊണ്ടുപോയ എട്ടുവയസുകാരനായ മകനെ പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ ധീരമായി പോരാടി അമ്മ.പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റെങ്കിലും മകനെ രക്ഷിച്ച അമ്മയ്ക്ക് അഭിനന്ദന പ്രവാഹമാണ്.മധ്യപ്രദേശ് സിദ്ധി ജില്ലയില്‍ വനത്തോട് ചേര്‍ന്നുള്ള ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് . തണുപ്പിനെ അകറ്റാന്‍ ചൂട് കായുന്നതിനിടെ, വീടിന് മുന്നില്‍ നിന്ന് കുഞ്ഞിനെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് മറയുകയായിരുന്നു.എന്നാൽ, ഒരു നിമിഷം പോലും ആലോചിക്കാന്‍ നില്‍ക്കാതെ എട്ടുവയസുകാരനായ മകനെ രക്ഷിക്കാന്‍ പുലി…

Read More
പെരിയ ഇരട്ടക്കൊലപാതക കേസിൽ ആദ്യ അറസ്റ്റ്; ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ച് സിപിഎം നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തു

പെരിയ ഇരട്ടക്കൊലപാതക കേസിൽ ആദ്യ അറസ്റ്റ്; ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ച് സിപിഎം നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തു

കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസിൽ നിർണായക അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. സിപിഎം പ്രാദേശിക നേതാക്കളാണ് അറസ്റ്റിലായത്. ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർ അറസ്റ്റിലാണ്. ഇവരെ നാളെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും.ബ്രാഞ്ച് സെക്രട്ടറി രാജു സുരേന്ദ്രൻ, ശാസ്താ മധു, റെജി വർഗീസ്, ഹരിപ്രസാദ്, എന്നിവരാണ് അറസ്റ്റിലായ സിപിഎം പ്രവർത്തകർ. 2019 ഫെബ്രുവരി 17 നായിരുന്നു പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്(21), ശരത് ലാൽ(24) എന്നിവർ കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം ഏരിയ,…

Read More
പീഡനശ്രമത്തെ എതിർത്തു; സഹോദരിമാർക്ക് അമ്മയുടേയും കാമുകന്റേയും ക്രൂര മർദനം

പീഡനശ്രമത്തെ എതിർത്തു; സഹോദരിമാർക്ക് അമ്മയുടേയും കാമുകന്റേയും ക്രൂര മർദനം

സഹോദരിമാർക്ക് അമ്മയുടേയും കാമുകന്റേയും ക്രൂര മർദനമെന്ന് പരാതി. പീഡനശ്രമത്തെ എതിർത്തതാണ് മർദനത്തിന് കാരണമെന്ന് പെൺകുട്ടികൾ  പറഞ്ഞു. മർദിക്കാനായി കാമുകനൊപ്പം സ്വന്തം അമ്മയും കൂട്ട് നിന്നെന്ന് പെൺകുട്ടികൾ പറഞ്ഞു. അധ്യാപകരോടും സുഹൃത്തുക്കളോടും ഈ വിവരം അറിയിച്ചതിനെത്തുടർന്ന് അമ്മയും കാമുകനും ചേർന്ന് ക്രൂരമായി മർദ്ധിച്ചുവെന്നും  പെൺകുട്ടികൾ പറഞ്ഞു. ഇവരെ ബെംഗളൂരുവിൽ നിന്ന് ആലുവയിൽ എത്തിച്ച് ശേഷം റോഡിൽ ഇറക്കിവിടുകയായിരുന്നുവെന്നും പെൺകുട്ടികൾ പറഞ്ഞു. ദിവസങ്ങളോളം ഭക്ഷണം നൽകിയില്ലെന്നും കുട്ടികൾ പറയുന്നു. പെൺകുട്ടികളുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Read More
Back To Top
error: Content is protected !!