എട്ടുവയസുകാരനെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക്, പിന്തുടര്‍ന്ന് മകനെ രക്ഷിച്ച് അമ്മ

എട്ടുവയസുകാരനെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക്, പിന്തുടര്‍ന്ന് മകനെ രക്ഷിച്ച് അമ്മ

മധ്യപ്രദേശില്‍ വീടിന് മുന്നില്‍ നിന്ന് പുലി കടിച്ചെടുത്ത് കൊണ്ടുപോയ എട്ടുവയസുകാരനായ മകനെ പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ ധീരമായി പോരാടി അമ്മ.പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റെങ്കിലും മകനെ രക്ഷിച്ച അമ്മയ്ക്ക് അഭിനന്ദന പ്രവാഹമാണ്.മധ്യപ്രദേശ് സിദ്ധി ജില്ലയില്‍ വനത്തോട് ചേര്‍ന്നുള്ള ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് . തണുപ്പിനെ അകറ്റാന്‍ ചൂട് കായുന്നതിനിടെ, വീടിന് മുന്നില്‍ നിന്ന് കുഞ്ഞിനെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് മറയുകയായിരുന്നു.എന്നാൽ, ഒരു നിമിഷം പോലും ആലോചിക്കാന്‍ നില്‍ക്കാതെ എട്ടുവയസുകാരനായ മകനെ രക്ഷിക്കാന്‍ പുലി പോയ ദിശയില്‍ അമ്മയും  ഓടി. തുടര്‍ന്ന് മകനെ രക്ഷിക്കാനായി അമ്മ  പുലിയോട് ധീരമായി പോരാടുകയായിരുന്നു. പുലിയുടെ ആക്രമണത്തില്‍ എട്ടുവയസുകാരനും അമ്മയ്ക്കും പരിക്കേറ്റു. എന്നാൽ,ജീവന്‍ പണയം വച്ചും മകനെ രക്ഷിക്കാന്‍ പോരാടിയ അമ്മയ്ക്ക് വിവിധ കോണുകളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ്. കൂടാതെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അടക്കമുള്ളവര്‍ യുവതിയുടെ ധീരതയെ വാഴ്ത്തി.

Back To Top
error: Content is protected !!