പു​തി​യാ​പ്പ​യി​ൽ യു​വ​തി തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വം: ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

പു​തി​യാ​പ്പ​യി​ൽ യു​വ​തി തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വം: ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: പു​തി​യാ​പ്പ​യി​ൽ ശ​ര​ണ്യ എ​ന്ന യു​വ​തി തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വ​വുമായിബ ബന്ധപ്പെട്ട്  ഭ​ർ​ത്താ​വ് ലി​നീ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ, ഗാ​ർ​ഹി​ക പീ​ഡ​നം എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ലി​നീ​ഷി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.അതെസമയം ശ​ര​ണ്യ​ക്ക് തീ​പി​ടി​ച്ച​പ്പോ​ള്‍ അ​ണ​യ്ക്കു​ന്ന​തി​ന് ലി​നീ​ഷ് വി​സ​മ്മ​തി​ച്ചു​വെ​ന്നാണ്  അ​യ​ല്‍​വാ​സി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യത് . ശ​ര​ണ്യ​യ്ക്ക് തീ​പി​ടി​ച്ച സ​മ​യ​ത്ത് ലി​നീ​ഷ് ആ​രെ​യോ ഫോ​ണ്‍ ചെ​യ്ത് നി​ല്‍​ക്കു​ന്ന​ത് ക​ണ്ടെ​ന്ന് മ​റ്റൊ​രു അ​യ​ല്‍​വാ​സി ഉ​ണ്ണി​യും മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.

എന്നാൽ,ശ​ര​ണ്യ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ധു​ക്ക​ള്‍ നേ​ര​ത്തെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഭ​ര്‍​ത്താ​വ് ലി​നീ​ഷ് ശ​ര​ണ്യ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം.

Back To Top
error: Content is protected !!