
മലപ്പുറത്ത് മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; തന്നെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി ഭാര്യ
മലപ്പുറം: മലപ്പുറം കോട്ടക്കലില് മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ട് നവവരനെ തട്ടിക്കൊണ്ടുപോയി മര്ദ്ദിച്ച സംഭവത്തിന് പിന്നാലെ ഭര്ത്താവിനെതിരെ പരാതിയുമായി ഭാര്യ. തന്നെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്നും സ്ത്രീധനമാവശ്യപെട്ട് ഉപദ്രവിച്ചെന്നുമടക്കമുള്ള പരാതിയാണ് പെൺകുട്ടി മലപ്പുറം എസ് പിക്ക് നല്കിയത്.കൂടാതെ ലൈംഗിക വൈകൃതത്തിന് അടിമയായ ഭര്ത്താവ് പ്രകൃതി വിരുദ്ധമായി നിരവധി തവണ പീഡിപ്പിച്ചു, എതിര്ത്തപ്പോള് ക്രൂരമായി മര്ദ്ദിച്ചു, പരപുരഷ ബന്ധമാരോപിച്ച് അപമാനിച്ചു, പകയോടെ പെരുമാറി, ബന്ധു വീടുകളില് പോകാനോ അവരുമായി സംസാരിക്കാനോ അനുവദിച്ചിരുന്നില്ല, സ്ത്രീധനം നല്കിയില്ലെന്നാരോപിച്ച് ഭര്ത്താവും മാതാപിതാക്കളും സഹോദരിയും പല തവണ…