തിരുവനന്തപുരം: ആർഎസ്എസ്, ബിജെപി പ്രവർത്തകരെ ആക്രമിക്കാനും കൊലപ്പെടുത്താനുമാണ് എസ്ഡിപിഐ സംഘം വരുന്നതെങ്കിൽ അവർക്കെതിരെ അതേനാണയത്തിൽ തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് ആര്‍എസ്എസ് പ്രവര്ത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കവെയാണ് അതേനാണയത്തിൽ തിരിച്ചടിക്കുമെന്ന് അദ്ദേഹം പറഞ്ഞത്.
ചെറുക്കുക എന്ന് പറയുമ്പോൾ എത് രീതിയിലായിരിക്കുമെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ജനങ്ങൾ നേരിടുക തന്നെ ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു. “ഈ തരത്തിലുള്ള പ്രകോപനം ഒന്നുമില്ലാതെ ആർഎസ്എസ് ബിജെപി പ്രവർത്തകരെ ആക്രമിക്കാനും കൊലപ്പെടുത്താനുമാണ് എസ്ഡിപിഐ സംഘം വരുന്നതെങ്കിൽ അവർക്കെതിരെ അതേനാണയത്തിൽ തന്നെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകാനും ഞാൻ ഈ അവസരം ഉപയോഗിക്കുകയാണ്.” സുരേന്ദ്രൻ പറഞ്ഞു. കൊലയ്ക്ക് കൊല എന്നാണോ എന്ന ചോദ്യത്തിന് അല്ല, ജനങ്ങൾ ഈ ആക്രമത്തെ വെച്ചുപൊറുപ്പിക്കില്ലെന്നും ജനങ്ങളെ അണിനിരത്തി ഇവരെ നേരിടാനുള്ള മാർഗം സ്വീകരിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.