Headlines

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: വാളെടുത്ത് സഞ്ജിത്തിനെ വെട്ടുന്നത് കണ്ടു, ദൃക് സാക്ഷി കുഴഞ്ഞ് വീണ് മരിച്ചു

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: വാളെടുത്ത് സഞ്ജിത്തിനെ വെട്ടുന്നത് കണ്ടു, ദൃക് സാക്ഷി കുഴഞ്ഞ് വീണ് മരിച്ചു

പാലക്കാട്: പാലക്കാട് മമ്പറത്ത്  ആർഎസ് എസ്  മണ്ഡൽ ബൗദ്ധിക് പ്രമുഖിന്റെ കൊലപാതകം കണ്ട വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. മരുത റോഡ് സ്വദേശി രാമുവാണ് മരിച്ചത്. കൊലപാതകത്തിന് രാമു സാക്ഷിയാണെന്നാണ് റിപ്പോർട്ടുകൾ. കൊലപാതകത്തിന് മറ്റ് സാക്ഷികളും ഉണ്ടായിരുന്നതായാണ്  പോലീസ് പറയുന്നത്

രാമു ഉൾപ്പെടെ മൂന്നു പേർ കൊലപാതകത്തിന് സാക്ഷികളാണെന്നാണ് പോലീസിന് കിട്ടിയ വിവരം. കാറിൽ നിന്നിറങ്ങിയ   കൊലപാതകികൾ വാളെടുത്ത് സഞ്ജിത്തിനെ വെട്ടുന്നത് രാമു കണ്ടു എന്നാണ് മറ്റ് ദൃക് സാക്ഷികൾ പറയുന്നത്. കുഴഞ്ഞു വീണ് രാമുവിനെ  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  .പ്രദേശത്ത് എസ്ഡിപിഐ – ബിജെപി സംഘർഷം നിലനിന്നതിനാൽ രാഷ്ട്രീയ കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

     👉 വാർത്തകൾക്ക്‌ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക ▅

സഞ്ജിത്തിന്റെ വാഹനത്തിന് തൊട്ടുപിന്നാലെ വന്ന ഒരു ഡോക്ടറും  കൊലപാതകത്തിന് സാക്ഷിയാണെന്നാണ് പ്രാഥമിക വിവരം. മറ്റൊരു സ്കൂൾ വാൻ ഡ്രൈവറും സംഭവത്തിന് സാക്ഷിയാണ്. ഇവരുടെ മൊഴികളും പോലീസ് ശേഖരിക്കുന്നുണ്ട്.സഞ്ജിത്തിന്റെ ഭാര്യയും കൊലപാതകത്തിന് സാക്ഷിയാണ്. ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയുടെ മൊഴി എടുക്കാറായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

error: Content is protected !!