
സംസ്ഥാനത്ത് സ്വര്‍ണ വില മാസത്തെ ഉയര്‍ന്ന നിരക്കില്‍ തുടരുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില മാസത്തെ ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. നിലവില്‍ പവന് 36,880 രൂപയും ഗ്രാമിന് 4,610 രൂപയുമാണ്. ഇന്നലെ പവന് 160 രൂപയാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയിലേയും ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണു പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,864.53 ഡോളറില്‍ ആണ് വ്യാപാരം. ഈ മാസം ഇതുവരെ പവന് 1,120 രൂപയുടെ വര്‍ധന. ഒക്ടോബര്‍ 26-നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്….