വാഹനാപകടത്തിൽ അൻസി മരിച്ചതറിഞ്ഞ് അമ്മ വിഷംകഴിച്ചു; ആശുപത്രിയിൽ

വാഹനാപകടത്തിൽ അൻസി മരിച്ചതറിഞ്ഞ് അമ്മ വിഷംകഴിച്ചു; ആശുപത്രിയിൽ

വാഹനാപകടത്തിൽ മകൾ മരിച്ചതിനെത്തുടർന്ന് അമ്മ വിഷം കഴിച്ചു. വൈറ്റിലയിൽ വാഹനാപകടത്തിൽ മരിച്ച ആറ്റിങ്ങൽ ആലംകോട് പാലാംകോണം സ്വദേശി അൻസി കബീറിന്റെ മാതാവ് അൻസി കോട്ടേജിൽ റസീനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ പൊലീസ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ് കബീർ വിദേശത്താണ്. ഇന്നു പുലർച്ചെ കൊച്ചിയിൽ നടന്ന വാഹനാപകടത്തിലാണ് മുൻ മിസ് കേരള അൻസി കബീർ മരിച്ചത്. അൻസിയുടെ സുഹൃത്താണ് മരണവിവരം അടുത്തുള്ള വീട്ടിൽ വിളിച്ചറിയിച്ചത്. ഇതിനിടെ മറ്റാരിൽനിന്നോ വിവരം അറിഞ്ഞ റസീന വിഷം കഴിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ

Read More
ധൈര്യമായി കുട്ടികളെ സ്‌കൂളിലേക്ക് വിടാം; എല്ലാ ഉത്തരവാദിത്വവും സർക്കാറിന്റെതെന്ന്   വി ശിവൻകുട്ടി

ധൈര്യമായി കുട്ടികളെ സ്‌കൂളിലേക്ക് വിടാം; എല്ലാ ഉത്തരവാദിത്വവും സർക്കാറിന്റെതെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം : ഒന്നര വർഷത്തിന് ശേഷം സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്ന ദിവസം സുപ്രധാനമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകൾ തുറക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. കുട്ടികളെ സ്‌കൂളിൽ വിടുന്നതിന് രക്ഷാകർത്താക്കൾക്ക് ഒരു തരത്തിലുള്ള ഉത്കണ്ഠയും ആവശ്യമില്ല. എല്ലാ ഉത്തരവാദിത്വവും സർക്കാർ ഏറ്റെടുക്കുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി പത്രസമ്മേളത്തിൽ പറഞ്ഞു. കുട്ടികളെ പഠിപ്പിക്കാൻ അദ്ധ്യാപക ക്ഷാമമുള്ള ഇടങ്ങളിൽ അദ്ധ്യാപകരെ നിയമിക്കാൻ നടപടിയെടുത്തിട്ടുണ്ട്. 446 സ്‌കൂളുകൾക്ക് ഫിറ്റ്‌നസ് ലഭിച്ചിട്ടില്ല. 282 അദ്ധ്യാപകർ ഇനിയും വാക്സിൻ എടുക്കാത്തതായുണ്ട്. ഈ അദ്ധ്യാപകരോട്…

Read More
സ്വർണവില വീണ്ടും കുറഞ്ഞു

സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില ഇടിഞ്ഞു. പവന് 120 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,780 രൂപയായി. ഗ്രാമിന് പതിനഞ്ചു രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്‍റെ വില 4470 ആയി. ഇന്നലെയും സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. പവന്‍ 80രൂപയാണ് ഇന്നലെ കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു.  സ്വര്‍ണവില പടിപടിയായാണ് ഉയർന്നത്. പണപ്പെരുപ്പ നിരക്ക് ഉയരുന്നതിനാൽ കൂടുതൽ പേർ സുരക്ഷിത നിക്ഷേപമെന്ന…

Read More
ഹൃദയാഘാതം; കന്നഡ ‘പവർ സ്റ്റാർ’ പുനീത് രാജ്കുമാർ അന്തരിച്ചു

ഹൃദയാഘാതം; കന്നഡ ‘പവർ സ്റ്റാർ’ പുനീത് രാജ്കുമാർ അന്തരിച്ചു

ബംഗളൂരു : പ്രശസ്ത കന്നട നടൻ പുനീത് രാജ് കുമാർ ( kannada-actor-puneeth-rajkumar ) അന്തരിച്ചു, 46 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഉച്ചയോടെ ബംഗളൂരുവിലെ വിക്രം ആശുപത്രിയിലായിരുന്നു അന്ത്യം.11.30 ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യായാമം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. പുനീതിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകളാണ് ആദ്യം മുതലേ പുറത്തുവന്നത്. താരത്തിന്റെ മരണ വാർത്തയറിഞ്ഞ് ആരാധാകർ ആശുപത്രിയ്‌ക്ക് മുൻപിൽ തടിച്ചുകൂടിയിട്ടുണ്ട്. കന്നട സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം…

Read More
തമിഴ്നാട്ടിൽ പടക്കകടയ്ക്ക് തീപിടിച്ച് അഞ്ച് മരണം; ദീപാവലിയോടനുബന്ധിച്ച് വൻ തോതിൽ പടക്കം സ്റ്റോക്ക് ചെയ്തതായി റിപ്പോർട്ടുകൾ

തമിഴ്നാട്ടിൽ പടക്കകടയ്ക്ക് തീപിടിച്ച് അഞ്ച് മരണം; ദീപാവലിയോടനുബന്ധിച്ച് വൻ തോതിൽ പടക്കം സ്റ്റോക്ക് ചെയ്തതായി റിപ്പോർട്ടുകൾ

തമിഴ്നാട്ടിലെ (tamil nadu) കള്ളക്കുറിച്ചിയിൽ പടക്ക കടയ്ക്ക് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു പന്ത്രണ്ട് പേർക്ക് പരുക്കേറ്റു. ഇവരിൽ ആറ് പേരുടെ നില ഗുരുതരമാണെന്ന് കള്ളക്കുറിച്ചി കളക്ടര്‍ അറിയിച്ചു. മരണ സംഖ്യ ഉയരുമെന്നാണ് ആശങ്ക.  കടയില്‍ ജോലി ചെയ്തിരുന്ന നാല് പേര്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരണപ്പെട്ടത്. പൊ​ള്ള​ലേ​റ്റവ​രെ ക​ള്ള​ക്കു​റി​ച്ചി സര്‍ക്കാര്‍ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പടക്ക കടയ്ക്ക് സമീപത്തെ ബേക്കറിയിൽ നിന്നും തീ പടർന്നതാണ് അപടക കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക…

Read More
മുല്ലപ്പെരിയാർ: കേരളത്തിന് രൂക്ഷ വിമർശനം, സമയം കളയരുതെന്ന് സുപ്രീം കോടതി

മുല്ലപ്പെരിയാർ: കേരളത്തിന് രൂക്ഷ വിമർശനം, സമയം കളയരുതെന്ന് സുപ്രീം കോടതി

മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി. ജനം പരിഭ്രാന്തിയിൽ നിൽക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയം പറയരുതെന്ന് സുപ്രിംകോടതി പറഞ്ഞു. ഉചിതമായ ജലനിരപ്പ് എത്രയെന്ന് സംവാദം നടത്താനല്ല ശ്രമിക്കേണ്ടത്. തമിഴ്‌നാടും മേൽനോട്ട സമിതിയുമായി ആശയ വിനിമയം നടത്തുകയാണ് വേണ്ടതെന്നും സുപ്രിംകോടതി പറഞ്ഞു. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട വിഷയം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയം കളിക്കരുത്. ഉത്തരവാദിത്തത്തോടെ പെരുമാറണം. ജലനിരപ്പ് സംബന്ധിച്ച് എല്ലാ കക്ഷികളും ആശയവിനിമയം നടത്തണം. വിഷയത്തിൽ സംസ്ഥാന സർക്കാരുകളുടെ ഏകോപനം ഉണ്ടാകണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ്…

Read More
സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ

സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ

കോഴിക്കോട് : സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ. ഒരു പവൻ സ്വര്‍ണത്തിന് 35,880 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4,485 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സ്വര്‍ണ വിലയിൽ പവന് 80 രൂപയുടെ വര്‍ധനയാണുണ്ടായത്. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35,800 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില ഉയര്‍ന്നു. ട്രോയ് ഔൺസിന് 1,798.67 ഡോളറിലാണ് വ്യാപാരം. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില….

Read More
വയനാട്ടിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

വയനാട്ടിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

വയനാട്: മീനങ്ങാടിയിൽ നിന്ന് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പുഴങ്കുനിയിൽ നിന്ന് കാണാതായ ശിവപാർവണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തരയോടെയാണ് കുട്ടിയെ ബന്ധു വീട്ടിൽ നിന്ന് കാണാതായത്. ബന്ധുക്കൾ വീട്ടിലും പരിസര പ്രദേശങ്ങളിലും ഉൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കുട്ടി പുഴയിൽ വീണതാകാമെന്ന സംശയം ഉയർന്നു. പിന്നീട് നടത്തിയ പരിശോധനയിൽ പുഴയ്ക്ക് സമീപം ചെളികെട്ടി കിടക്കുന്ന ഭാഗത്ത് കുഞ്ഞിന്റെ കാൽപാടുകൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് ദേശീയപാതയിലെ കുട്ടിരായൻ പാലത്തിന് താഴെ നിന്ന്…

Read More
Back To Top
error: Content is protected !!