വയനാട്ടിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

വയനാട്ടിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

വയനാട്: മീനങ്ങാടിയിൽ നിന്ന് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പുഴങ്കുനിയിൽ നിന്ന് കാണാതായ ശിവപാർവണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തരയോടെയാണ് കുട്ടിയെ ബന്ധു വീട്ടിൽ നിന്ന് കാണാതായത്. ബന്ധുക്കൾ വീട്ടിലും പരിസര പ്രദേശങ്ങളിലും ഉൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കുട്ടി പുഴയിൽ വീണതാകാമെന്ന സംശയം ഉയർന്നു. പിന്നീട് നടത്തിയ പരിശോധനയിൽ പുഴയ്ക്ക് സമീപം ചെളികെട്ടി കിടക്കുന്ന ഭാഗത്ത് കുഞ്ഞിന്റെ കാൽപാടുകൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് ദേശീയപാതയിലെ കുട്ടിരായൻ പാലത്തിന് താഴെ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൽപ്പറ്റ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.

Back To Top
error: Content is protected !!