കോഴിക്കോട് ബീച്ചിൽ മാലിന്യം വലിച്ചെറിയൽ: കർശന നടപടിയെടുക്കും

കോഴിക്കോട് ബീച്ചിൽ മാലിന്യം വലിച്ചെറിയൽ: കർശന നടപടിയെടുക്കും

കോഴിക്കോട് : ബീച്ച് പരിസര ശുചിത്വവുമായി ബന്ധപ്പെട്ട് സബ് കളക്ടർ വി. ചെൽസ സിനിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കോഴിക്കോട് ബീച്ചിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ യോഗം നിർദേശം നൽകി. പൊതുഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് കുറ്റകരമാണ്. വലിച്ചെറിയുന്നവരിൽനിന്ന്‌ പിഴ ഈടാക്കും. മാസ്ക്, സാമൂഹിക അകലം എന്നിവ നിർബന്ധമായും പാലിക്കണം. എല്ലാ കച്ചവടക്കാരും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള കൂട നിർബന്ധമായും സ്ഥാപിക്കണം. മാലിന്യം കൂടകളിൽ നിക്ഷേപിക്കുന്നതിന്റെ പ്രാധാന്യം കടകളിൽ പ്രദർശിപ്പിക്കണമെന്നും യോഗം നിർദേശിച്ചു. കോർപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസർ, ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ, ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ, ഡി.ടി.പി.സി., ബീച്ച്തട്ടുകട പ്രതിനിധി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Back To Top
error: Content is protected !!