സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ

സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ

കോഴിക്കോട് : സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ. ഒരു പവൻ സ്വര്‍ണത്തിന് 35,880 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4,485 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സ്വര്‍ണ വിലയിൽ പവന് 80 രൂപയുടെ വര്‍ധനയാണുണ്ടായത്. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35,800 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില ഉയര്‍ന്നു. ട്രോയ് ഔൺസിന് 1,798.67 ഡോളറിലാണ് വ്യാപാരം. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഇതുവരെയുള്ള കുറഞ്ഞ നിരക്ക്. പിന്നീട് സ്വര്‍ണ വില ഉയരുകയായിരുന്നു. ഈ മാസം ഇതുവരെ സ്വര്‍ണ വില പവന് 1,160 രൂപയാണ് വര്‍ദ്ധിച്ചത്.

Back To Top
error: Content is protected !!