ദിലീപ് സിനിമയുടെ ചിത്രീകരണത്തിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കുഴഞ്ഞു വീണു മരിച്ചു

ദിലീപ് സിനിമയുടെ ചിത്രീകരണത്തിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കുഴഞ്ഞു വീണു മരിച്ചു

കൊച്ചി ; ദിലീപിന്റെ സിനിമയുടെ ചിത്രീകരണത്തിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കുഴഞ്ഞു വീണു . വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം .ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ഇരുമ്ബനം സ്വദേശി സതീശനാണ് കഴിഞ്ഞ ദിവസം ഷൂട്ടിംഗ് നടക്കുന്നതിനിടെ കുഴഞ്ഞുവീണത് . ഉടനെ മഞ്ഞുമ്മലുള്ള സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചു. എങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ആയില്ല. 63 വയസ്സായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്.

2 thoughts on “ദിലീപ് സിനിമയുടെ ചിത്രീകരണത്തിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കുഴഞ്ഞു വീണു മരിച്ചു

Comments are closed.

Back To Top
error: Content is protected !!