ഹൃദയാഘാതം; കന്നഡ ‘പവർ സ്റ്റാർ’ പുനീത് രാജ്കുമാർ അന്തരിച്ചു

ഹൃദയാഘാതം; കന്നഡ ‘പവർ സ്റ്റാർ’ പുനീത് രാജ്കുമാർ അന്തരിച്ചു

ബംഗളൂരു : പ്രശസ്ത കന്നട നടൻ പുനീത് രാജ് കുമാർ ( kannada-actor-puneeth-rajkumar ) അന്തരിച്ചു, 46 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഉച്ചയോടെ ബംഗളൂരുവിലെ വിക്രം ആശുപത്രിയിലായിരുന്നു അന്ത്യം.11.30 ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യായാമം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. പുനീതിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകളാണ് ആദ്യം മുതലേ പുറത്തുവന്നത്. താരത്തിന്റെ മരണ വാർത്തയറിഞ്ഞ് ആരാധാകർ ആശുപത്രിയ്‌ക്ക് മുൻപിൽ തടിച്ചുകൂടിയിട്ടുണ്ട്.

കന്നട സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് പുനീത് കുമാർ. ഏപ്രിലിൽ പുറത്തിറങ്ങിയ യുവരത്നയാണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം. പ്രശസ്ത കന്നട നടൻ ഡോ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ് കുമാർ.

Back To Top
error: Content is protected !!