പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്യും

പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്യും

ബംഗളൂരു: കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ആഘാതത്തിലാണ് സിനിമാ ലോകം. തങ്ങളുടെ പ്രിയപ്പെട്ട നടൻ ഇനിയില്ലെന്ന വാർത്ത വിശ്വസിക്കാനാവാതെ തകർന്നിരിക്കുയാണ് ആരാധകരും. എന്നാൽ പുനീതിന്റെ കണ്ണുകൾ ഇനിയും ലോകം കാണും. പുനീതിന്റെ ആ​ഗ്രഹപ്രകാരം അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ പിതാവ് രാജ്കുമാറും കണ്ണുകള്‍ ദാനം ചെയ്തിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ വെച്ചായിരുന്നു പുനീത് രാജ്കുമാറിന്റെ അന്ത്യം. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ പുനീതിന് ഉണ്ടായിരുന്നില്ല. ജിമ്മില്‍വെച്ച്‌ ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് തീയേറ്ററുകളും കോളേജും ബസ്സുകളും എല്ലാം പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

ജനപ്രിയ നടന്റെ മരണത്തില്‍ വികാരഭരിതരായ ആരാധകരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ആദരാഞ്ജലി നേര്‍ന്ന് മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, പൃഥ്വിരാജ്, പാര്‍വ്വതി, ഭാവന, ഉണ്ണി മുകുന്ദന്‍, ടൊവിനോ തോമസ്, വിജയ് ബാബു തുടങ്ങി നിരവധി മലയാള താരങ്ങളും രംഗത്ത് എത്തിയിരുന്നു.

Back To Top
error: Content is protected !!